UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഈ പ്രകടനം ആരിലും അസൂയയുണ്ടാക്കുന്നത്‌

ധവാനും കോലിയും രഹാനയും പുറത്തായിതിന് ശേഷമുളള ഒരു മണിക്കൂറില്‍ രോഹിത് ശര്‍മ്മയും സുരേഷ് റെയ്‌നയും കൂടി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്ത്, ബംഗ്ലാദേശ് ഒരു അട്ടിമറി വിജയം നേടിയേക്കും എന്ന് തോന്നി.

റൂബല്‍ ഹുസൈനും താഷ്‌കിന്‍ അഹമ്മദും കൃത്യമായ വേഗം കണ്ടെത്തുകയും തന്റെ അപാരമായ മത്സരപരിചയം ഷാക്വിബ് ഉപയോഗിക്കുകയും ചെയ്തതോടെ ബാറ്റ്‌സ്മാന്മാര്‍ ഒരു സ്വാതന്ത്ര്യവും ലഭിക്കാത്ത അവസ്ഥ ഉണ്ടായി. താരതമ്യേന നല്ലൊരു തുടക്കത്തിന് ശേഷം ഇന്ത്യ റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയിലായി.

സ്‌കോറിംഗ് നിരക്ക് ആശങ്കാജനകമായി താഴ്ന്നു എന്ന് മാത്രമല്ല ടീമിന്റെ സ്‌കോര്‍ 250 കടക്കുമോ എന്ന സംശയവും ഉയരാന്‍ തുടങ്ങി. ഇവിടെയാണ് ടീമിന്റെ ചെറത്തു നില്‍ക്കാനുള്ള കരുത്ത് പ്രകടമായത്. പ്രതിസന്ധി ഘട്ടത്തില്‍ ആത്മസംയമനം നഷ്ടപ്പെടാതെ പോരാടാനുള്ള ശേഷിയാണ് രോഹിതിന്റെയും റെയ്‌നയുടെയും വിജയത്തിന്റെ അടിസ്ഥാനം.

വളരെ കരുത്തുറ്റ ഒരു ബാറ്റിംഗ് നിരയുള്ളപ്പോള്‍, അടുത്ത വരുന്ന ആള്‍ വേണ്ട രീതിയില്‍ കളിച്ചോളും എന്ന ചിന്തയില്‍ ബാറ്റ്‌സ്മാന്മാര്‍ സാഹസത്തിന് മുതിരുന്നത് അത്ര പുതുമയുള്ള കാര്യമല്ല. സാധാരണമായി കാണുന്നത് പോലെ ഇത് ദുരന്തത്തിന്റെ കുറിപ്പടിയായി മാറുകയും ചെയ്യും. എന്നാല്‍ ഇന്നലെ ഈ രണ്ട് ബാറ്റ്‌സ്മാന്മാരും ആ ചതിക്കുഴി ഒഴിവാക്കിയ രീതി ഹൃദ്യമായിരുന്നു.

ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍, റൂബല്‍ ഹുസൈന്റെ ഒരു ഫുള്‍ടോസ് കൃത്യമായി ഫീല്‍ഡറുടെ കൈകളിലേക്ക് രോഹിത് ശര്‍മ എത്തിച്ചെങ്കിലും അത് നോബോള്‍ ആണെന്ന അമ്പയറുടെ വിധി നിര്‍ഭാഗ്യകരമായി കാണേണ്ടി വരും. എന്നാല്‍ പലപ്പോഴും തെറ്റിധാരണ ജനിപ്പിക്കുന്ന സ്ലോമോഷന്‍ മാത്രം വച്ച് ആ സംഭവത്തെ വിലയിരുത്താന്‍ ഞാന്‍ തയ്യാറാല്ല. കാരണം, ലെഗ് അമ്പയര്‍ അത്ര കണ്ട് വേഗത്തിലാണ് പ്രതികരിച്ചത്.

മറിച്ച്, റൂബല്‍ ഹുസൈന് ചെറിയ ഓപ്പണിംഗ് സ്‌പെല്ല് മാത്രം നല്‍കാന്‍  തീരുമാനിച്ച മുഷറഫ് മൊര്‍ത്താസയുടെ തീരുമാനം രോഹിതിനും റെയ്‌നയ്ക്കും ഗുണം ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. തന്റെ വേഗവും സ്വിംഗും കൊണ്ട് യുവ ഫാസ്റ്റ് ബൗളര്‍ ബാറ്റ്‌സ്ന്മാന്‍മാരെ വട്ടം കറക്കുക തന്നെ ചെയ്തു. അദ്ദേഹത്തെ ആക്രമണത്തില്‍ നിന്നും ബാറ്റിയതോടെ ബാറ്റ്‌സ്ന്മാരുടെ സമ്മര്‍ദം കുറയുകയും രോഹിതിനും റെയ്‌നയ്ക്കും ആക്രമിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.

നിലയുറപ്പിച്ച റെയ്‌ന പ്രത്യാക്രമണം നടത്തുകയും മത്സരത്തിലെ മുന്‍തൂക്കം എതിരാളികളില്‍ നിന്നും ത്ട്ടിയെടുക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് അവശ്യം വേണ്ടിയിരുന്ന ഊര്‍ജ്ജം ലഭിച്ചു. തന്റെ കൂട്ടാളിയുടെ അത്രയും റണ്‍സ് നേടാനായില്ലെങ്കിലും റെയ്‌നയുടെ സംഭാവന വിലമതിക്കാനാവാത്ത ഒന്നായിരുന്നു.

നിശ്ചയദാര്‍ഢ്യവും ബുദ്ധിയുമുപയോഗിച്ച് കൗശലപൂര്‍വമായ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തതിന് ശേഷം പ്രകമ്പനം കൊള്ളിക്കുന്ന ഷോട്ടുകളിലൂടെ ആക്രമിച്ച രോഹിതിന്റെ ഇന്നിംഗ്‌സ് ഉജ്ജ്വമായിരുന്നു എന്ന് തന്നെ പറയണം. ഇതാണ് ഈ കളിക്കാരനെ അപൂര്‍വ പ്രതിഭയുള്ള ഒരാളായി മാറ്റുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം സ്ഥിരതയോടെ ഇത്തരം ഇന്നിംഗ്‌സുകള്‍ കളിക്കാത്തത് എന്ന സംശയം അവശേഷിക്കുമ്പോഴും അത് മറ്റൊരു ദിവസം ചോദിക്കേണ്ട ചോദ്യമായി മാറുന്നു.

ഇന്ത്യ 250ല്‍ എത്തിയതോടെ ബംഗ്ലാദേശ് കുഴപ്പത്തിലായി; ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നതോടെ മത്സരം ആര് ജയിക്കുമെന്ന കാര്യത്തിലും സംശയത്തിന് വകയില്ലാതായി. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ബൗളിംഗ് ഉജ്ജ്വലമായിരുന്നു. വ്യാഴാഴ്ചയും അതിന് മാറ്റമൊന്നും ഉണ്ടായില്ല.

പേസ് ബൗളര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ താളം കണ്ടെത്തുകയും കൂട്ടുകെട്ടുകള്‍ ഒന്നും രൂപപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു. തങ്ങളുടെ കൃത്യതയും നിയന്ത്രണവും കൊണ്ട് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ക്ക് മൂക്കുകയറിട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഉജ്ജ്വല പ്രകടനത്തിലൂടെ ഫീല്‍ഡര്‍മാരും വേണ്ട പിന്തുണ നല്‍കി.

അര്‍ഹിക്കുന്ന വിധം ശ്രദ്ധ ലഭിക്കാതെ പോയ ഈ ടീമിന്റെ ഈ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ ഒരു പ്രധാന സവിശേഷത ഇതാണ്. വ്യാഴാഴ്ച ധോണി എടുത്ത ചില ക്യാച്ചുകളും അതിര്‍ത്തിവരയില്‍ ശിഖര്‍ ധവാന്‍ കാണിച്ച ജാലവിദ്യയും ഒരു റണ്ണൗട്ടിന് കാരണമായ ജഡേജയുടെ മെയ്‌വഴക്കം ഓസ്‌ട്രേലിയക്കാരിലും ദക്ഷിണാഫ്രിക്കാരിലും വരെ അസൂയ സൃഷ്ടിച്ചേക്കും.

ഇതിലും മനോഹരമായി ഫീല്‍ഡ് ചെയ്യുന്ന ഒരു ഇന്ത്യന്‍ ടീമിനെ ഞാന്‍ കണ്ടിട്ടില്ല. ബാറ്റിംഗും ബൗളിംഗും എത്ര നന്നായാലും, ഫീല്‍ഡില്‍ കാണിക്കുന്ന ഊര്‍ജ്ജസ്വലതയും ക്യാച്ചെടുക്കാനുള്ള കഴിവുമാണ് വിജയത്തിന്റെ അടിസ്ഥാനമായി തീരുന്നത്. ഇതൊരു രഹസ്യമൊന്നുമല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഹജഭാവത്തിന് അന്യമായിരുന്നു.

മാനസികാവസ്ഥയില്‍ വന്നിരിക്കുന്ന ഈ മാറ്റമാണ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍