UPDATES

യുവതിയെ കൈയേറ്റം ചെയ്തു, ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

യുവതിയെ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ ക്രിക്കറ്റ് താരം അമിത് മിശ്രയെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവായ വന്ദനയുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മിശ്രയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് കേസിന് ആധാരമായ സംഭവം. ക്രിക്കറ്റ് പരിശീലനത്തിനായി ബംഗളുരുവിലെത്തിയ അമിതും വന്ദനയും തമ്മില്‍ റിറ്റ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് വഴക്കുണ്ടാകുകയായിരുന്നു. വഴക്കിനിടെ അമിത് ചായക്കോപ്പ കൊണ്ട് യുവതി അടിച്ചു. നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. അമിതിനെ ജാമ്യത്തില്‍ വിട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍