UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് പരീക്ഷണം

അഴിമുഖം പ്രതിനിധി

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് നല്‍കുന്നു. ഇംഗ്ലണ്ടില്‍ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് പുതിയ ചുവപ്പ് കാര്‍ഡ് പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. താരങ്ങള്‍ തമ്മിലെ അമിതമായ തെറിവിളിയും അക്രമാസക്തമായ പെരുമാറ്റവും കുറയ്ക്കുന്നത് ചില അമേച്വര്‍ കളികളാണ് ആദ്യം പരീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അക്രമങ്ങള്‍ കാരണം ഇംഗ്ലണ്ടില്‍ അഞ്ചോളം ക്രിക്കറ്റ് മത്സരങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അന്താരാഷ്ട്ര തലത്തില്‍ അമ്പയര്‍ അസോസിയേഷനുകളുമായി ചര്‍ച്ച നടത്തിയശേഷം ചുവപ്പ് കാര്‍ഡ് പരീക്ഷണം ആരംഭിച്ചത്.

ലെവല്‍ നാല് കുറ്റകൃത്യത്തില്‍ കളിക്കാരനോട് കളിക്കളം വിട്ടു പോകാന്‍ ആവശ്യപ്പെടും. അമ്പയറെ ഭീഷണിപ്പെടുത്തുന്നതും മറ്റു കളിക്കാരെ ആക്രമിക്കുന്നതും കളിക്കിടെ ഏതു തരം അക്രമം നടത്തുന്നതും ലെവല്‍ നാലില്‍ ഉള്‍പ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍