UPDATES

ക്രൈം നമ്പര്‍ 89, അസ്തമയം വരെ എന്നീ ചിത്രങ്ങള്‍ നാളെ തിയേറ്റുകളിലേക്ക്

അഴിമുഖം പ്രതിനിധി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള അംഗീകാരം നേടിയ, ഒപ്പം IFFKയില്‍ NETPAC പുരസ്‌കാരം, അരവിന്ദന്‍ പുരസ്‌കാരം, ജോണ്‍ അബ്രഹാം പുരസ്‌കാരം എന്നിവയും ലഭിച്ച സുദേവന്‍ സംവിധാനം ചെയ്ത ‘ ക്രൈം നമ്പര്‍ 89’ IFFK-യില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രവും ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ചിത്രഭാരതി പുരസ്‌കാരവും നേടിയ ‘അസ്തമയം വരെ’ എന്നീ ചിത്രങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നാളെ(ജൂണ്‍ 5, വെള്ളിയാഴ്ച) റിലീസ് ചെയ്യുന്നു.പ്രോത്സാഹിപ്പിക്കുക ഈ ചലച്ചിത്ര സംരംഭങ്ങളെ..

രണ്ടു ചിത്രങ്ങളുടെയും പ്രദര്‍ശന വിവരങ്ങള്‍

ക്രൈം നമ്പര്‍ 89
തിരുവനന്തപുരം കലാഭവന്‍ (2:30 PM)
തൃശ്ശൂര്‍ ശ്രീ (10:30 AM) 
കോഴിക്കോട് ശ്രീ (4:00 PM, 10:00 P-M)

അസ്തമയം വരെ(unto the dust )
തിരുവനന്തപുരം നിള (11:30 AM)
തൃശ്ശൂര്‍ ശ്രീ (12:00 PM) 
കോഴിക്കോട് ശ്രീ (1:00 PM, 7:00 PM)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍