UPDATES

കേരളത്തിലെ പത്ത് വര്‍ഷത്തെ അക്രമസംഭവങ്ങളില്‍ മതസംഘടനകളുടെ പങ്കിനെക്കുറിച്ച് അന്വേഷണം

അഴിമുഖം പ്രതിനിധി

കേരളത്തില്‍ പത്തുവര്‍ഷത്തിനിടെയില്‍ നടന്ന എല്ലാ അക്രമസംഭവങ്ങളും അതില്‍ മത സംഘടനകളുടെ പങ്കിനെക്കുറിച്ചുമുള്ള അന്വേഷണത്തിന് ഒരുങ്ങുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളും തീവ്രവാദസ്വഭാവമുള്ള കേസുകളും സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ഡിജിപി ആവശ്യപ്പെട്ടതിനുസരിച്ച് 2006 മുതല്‍ ഈ വര്‍ഷം വരെ കേരളത്തില്‍ നടന്ന പ്രധാന കേസുകളുടെ ഫയല്‍ സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ കൈമാറിയിരിക്കുന്നത്.

മതസംഘടനകളുമായി ബന്ധമുള്ളവരിടെ കേസുകള്‍, ആയുധനിയമപ്രകാരം അറസ്റ്റിലായവരുടെയും കേസുകള്‍, സിമി, എസ്ഡിപിഐ ബന്ധമുള്ള പ്രതികളുടെയും കേസുകളുടെ പൂര്‍ണവിവരമാണ് ഫയലിലുള്ളത്. ഐഎസ് തീവ്രവാദ ബന്ധമുള്ളവര്‍ കേരളത്തിലുള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മതതീവ്രവാദ സ്വഭാവമുള്ള കേസുകളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ളതാണെന്ന് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനാണ് കേസുകളുടെ വിശദവിവരം കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍