UPDATES

കോടതി വളപ്പിലെ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന പ്രതിയെ ഹരിയാന ഹിസാറിലെ കോടതി വളപ്പില്‍ തോക്കുധാരിയായ അക്രമി വെടിവച്ചു കൊന്നു. കൊലപാതകവും കൊലപാതക ശ്രമവും അടക്കം അനവധി കേസുകളില്‍ പ്രതിയായ സന്ദീപ് എന്ന ബാച്ചിയാണ് കൊല്ലപ്പെട്ടത്. ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ത് ഗ്രാമക്കാരനായ സാജിദാണ് സന്ദീപിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സന്ദീപ് മരണത്തിന് കീഴടങ്ങി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍