UPDATES

കായികം

പുതിയ കോച്ചിനെ നിയമിക്കാന്‍ നെട്ടോട്ടമോടുന്ന റയലിനെതിരെ വെളിപ്പെടുത്തലുമായ് മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

താന്‍ ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തിരിക്കുകയാണ് റൊണാള്‍ഡോ

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിന് ശേഷം സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ സ്ഥിതി മോശമാണ്. റൊണാള്‍ഡോയുടെ അസാന്നിധ്യം ടീമിനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് താരങ്ങള്‍ ഉള്‍പ്പെടെ പറയുമ്പോള്‍ അത് ശരിവെക്കുന്ന പ്രകടനമാണ് റയലിന്റേത്. ലാ ലിഗയില്‍ കൂട്ടത്തോല്‍വി നേരിടുകയാണ് റയല്‍. എല്‍ ക്ലാസിക്കോയില്‍ 5-1ന് ദയനീയമായി പരാജയപ്പെട്ടു. തുടര്‍ച്ചയായ തോല്‍വികളില്‍ റോണോള്‍ഡോയ്ക്ക് പകരം വയ്ക്കാന്‍ താരമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ടീം.

ഇപ്പോള്‍ ക്ലബ് പരിശീലകനെ മാറ്റി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ റയലിനെ കൂടുതല്‍ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് റൊണാള്‍ഡോ. താന്‍ ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സൂപ്പര്‍ സ്ട്രൈക്കര്‍. ക്ലബ് ഉടമ ഫ്ലോരന്റീനോ പെരസിന്റെ തന്നോടുള്ള സമീപനമാണ് ഇതിനെല്ലാം കാരണമായി താരം പറയുന്നത്. താന്‍ ക്ലബിലേക്ക് 2009ല്‍ എത്തിയപ്പോള്‍ ലഭിച്ചിരുന്ന പരിഗണ ന പിന്നീട് തനിക്ക് ലഭിച്ചില്ലെന്നും റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ പറഞ്ഞു.

‘പെരസില്‍നിന്ന് ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ തനിക്ക് നല്ല പരിഗണന ലഭിച്ചു. എന്നാല്‍ അത് അധികനാള്‍ തുടര്‍ന്നില്ല, കുറഞ്ഞുവന്നു’- ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ യുവന്റസ് താരം വ്യക്തമാക്കി. റയലിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷം ഈ സീസണിന്റെ തുടക്കത്തിലാണ് 100 മില്യണ്‍ യൂറോയ്ക്ക് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്.
ഒമ്പത് വര്‍ഷം വെള്ളക്കുപ്പായത്തില്‍ കളിച്ചശേഷമാണ് റോണോ റയല്‍ വിട്ടത്. ഇതോടെ റോണോയുടെ കൂടുമാറ്റം സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ടായി. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയതോടെ റയല്‍ മാഡ്രിഡ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

ക്ലബിന്റെ മോശം പ്രകടനവും കളിക്കാരുടെ എതിര്‍പ്പുമൊക്കെയായിരുന്നു നിലവിലെ കൊച്ച് ജുലന്‍ ലോപറ്റെഗുയിയെ പുറത്തേക്ക് നയിച്ചത്. ഞായറാഴ്ച നടന്ന ബാര്‍സിലോണ – റയല്‍ മാഡ്രിഡ് ‘എല്‍ ക്ലാസിക്കോ’യില്‍ ടീം 5-1നു തകര്‍ന്നതോടെ ലോപറ്റെഗുയിയുടെ സ്ഥാനം തെറിക്കുകയും ചെയ്തു. പുതിയ പരിശീലകനായി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ മുന്‍ കോച്ച് അന്റോണിയോ കോന്റെ പേരും മൗറിക്കോ പൊഹിറ്റിനോ പേരും ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍