UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ട്വീറ്റിംഗ് നിർത്തി ആശുപത്രിയിലേയ്ക്ക് വരൂ”…: രജനി കൃഷിന്റെ മരണത്തില്‍ ജെഎന്‍യു വിസിയോട് വിദ്യാര്‍ത്ഥികള്‍

എംഫില്‍ വിദ്യാര്‍ത്ഥി രജിനി കൃഷിന്റെ മരണവുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ ജെഎന്‍യു വിസിക്കെതിരെ പ്രതിഷേധം

എംഫില്‍ വിദ്യാര്‍ത്ഥി രജനി കൃഷിന്റെ മരണത്തില്‍ ട്വിറ്ററില്‍ അനുശോചനം അറിയിച്ച ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന് വിദ്യാര്‍ത്ഥികളുടെ രൂക്ഷ വിമര്‍ശനം. ആശുപത്രിയിലെത്തി മൃതദേഹം കാണാനോ ബന്ധുക്കളെ കാണാനോ ഉള്ള മര്യാദ വിസിയോ സര്‍വകലാശാല അധികൃതരോ കാണിച്ചില്ലെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ അമല്‍ പുല്ലാർകാട്ട് പറയുന്നു. പകരം ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയാണ്. ഇത് ലജ്ജാകരമാണ്.

കൃഷിന്റെ മരണവിവരം അറിഞ്ഞ ശേഷം ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള മര്യാദ പോലും യൂണിവേഴ്‌സിറ്റി കാണിച്ചില്ല. മിസ്റ്റര്‍ വിസി, നിങ്ങള്‍ ട്വീറ്റിംഗ് നിർത്തി ആശുപത്രിയിലേയ്ക്ക് വരൂ…ഇത്തരം മര്യാദ കെട്ട സമീപനങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന് കഴിയില്ലെന്നും അമല്‍ വ്യക്തമാക്കുന്നു. ഹോസ്റ്റലില്‍ നിന്ന് കാണാതായ മുഹമ്മദ് നജീബിന്റെ കാര്യത്തില്‍ കാണിച്ച നിരുത്തരവാദപരമായ പെരുമാറ്റം തന്നെയാണ് വിസിയും അധികൃതരും തുടരുന്നതെന്നും അമല്‍ കുറ്റപ്പെടുത്തി.

അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍