UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് അതൃപ്തി

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരിശോധിക്കുക എന്ന പ്രധാന അജണ്ടയുമായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനം.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പോരായ്മയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. പൊലീസിന്റെ ഭാഗത്ത് നിന്നും മറ്റും തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകളും ഇത് മൂലമുള്ള വിവാദവും സര്‍ക്കാരിനെ മോശമായി ബാധിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരിശോധിക്കുക എന്ന പ്രധാന അജണ്ടയുമായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സര്‍ക്കാരിനെ വിലയിരുത്തുന്ന രേഖ യോഗത്തില്‍ അവതരിപ്പിച്ചു. ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരും ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാരിനെ ബാധിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സെക്രട്ടറിയേറ്റ് വെള്ളിയാഴ്ചയും തുടരും.

പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണ്. ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയുടെ ഭാരം സര്‍ക്കാരിനുണ്ട്. അതേസമയം വന്‍കിട പദ്ധതികള്‍ മാത്രം പോരെന്നും ചെറുകിട ജനകീയ പദ്ധതികളും വേണമെന്നുമുള്ള നിര്‍ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ട് വയ്ക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച നാല് ജനകീയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയുന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍