UPDATES

ബാങ്കില്‍ കയറിയിറങ്ങി മടുത്തു; തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് കീഴടങ്ങാതിരുന്ന ജവാന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

അഴിമുഖം പ്രതിനിധി

1990 ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചുവെടിയുണ്ടകളാണ് രാകേഷ് ചന്ദിനേറ്റത്. പക്ഷെ മരണത്തിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ ആ ജവാന്‍ തയ്യാറിയില്ല. എന്നാല്‍ അതേ രാകേഷ് ചന്ദ് ശനിയാഴ്ച രാവിലെ സ്വയം വെടിവച്ചു മരിച്ചു. മരണത്തെ വകവയ്ക്കാതെ രാജ്യത്തിനായി പോരാടിയിരുന്ന ഈ മുന്‍ സിആര്‍പിഎഫ് ജവാന്‍ എന്തുകൊണ്ട് തന്റെ ജീവന്‍ സ്വയമെടുക്കാന്‍ തീരുമാനിച്ചതെന്നറിയണോ? ചികിത്സയ്ക്കുള്ള പണം എടുക്കാന്‍ ബാങ്കില്‍ കയറിയിറങ്ങി മടുത്തതിന്റെ നിരാശയില്‍.

ഉത്തര്‍പ്രദേശിലെ ബുധാന സ്വദേശിയായ രാകേഷ് 2012 ലാണു സിആര്‍പിഎഫില്‍ നിന്നും വിരമിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താജ്ഗഞ്ചിലുള്ള ബാങ്കില്‍ ബ്രാഞ്ചില്‍ പണം പിന്‍വലിക്കാനായി എത്തുമായയിരുന്നു. ചികിത്സ ആവശ്യങ്ങള്‍ക്കായിരുന്നു പണം. എന്നാല്‍ ഓരോ ദിവസവും നിരാശനായി മടങ്ങിപ്പോകാനായിരുന്നു രാകേഷിന്റെ വിധി. ശനിയാഴ്ചയും പതിവുപോലെ ബാങ്കില്‍ പോയി വെറും കൈയോടി മടങ്ങി വന്ന ഈ മുന്‍ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ലൈസന്‍സുള്ള കൈത്തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നു എ്‌ന്റെ പിതാവ്. മാസം 15,000 രൂപയാണ് അദ്ദേഹത്തിന്റെ പെന്‍ഷന്‍. ഓരോ തവണയും ഡോക്ടറെ കാണുന്നതിനും മരുന്നു വാങ്ങുന്നതിനുമൊക്കെയായി ആറായിരം ഏഴായിരം രൂപയാണ് അദ്ദേഹത്തിനു ചെലവ്.

സാമ്പത്തിക ബുദ്ധിമുട്ടു മൂലമുള്ള മാനസിക അസ്വസ്ഥതകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഡിപ്രഷനു ചികിത്സ തേടാന്‍ ആദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ബാങ്കില്‍ നിന്നും പണം കിട്ടാതെ വന്നതോടെ സ്വന്തം ജീവനെടുക്കാനാണ് അദ്ദേഹം മുതിര്‍ന്നത്; രാകേഷിന്റെ മകനും മുന്‍ ബിഎസ്ഫ് ജവാനുമായ സുശീല്‍ കുമാര്‍ പറയുന്നു. ബാരമുള്ളയിലെ സിആര്‍പിഎഫ് സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു തവണയാണ് അദേഹത്തിന്റെ ഹൃദയഭാഗത്ത് വെടിയേറ്റത്. ഇപ്പോഴുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള കാരണവും അതായിരുന്നു; സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍