UPDATES

ട്രെന്‍ഡിങ്ങ്

“അച്ഛാ.. എനിക്ക് പുതിയ ബാഗും ഉടുപ്പും വേണ്ട”; ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മകള്‍ക്ക് പറയാനുള്ളത്

കെഎസ്ആര്‍ടിസി എംഡിക്ക് ഇതൊന്നും അറിയില്ല. പുകയാത്ത അടുപ്പിലാ കമ്യൂണിസം വരേണ്ടത്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലാണ്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ട പിരിച്ചുവിടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരനായ മനേഷ് മണിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണിത്.

തനിക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യുന്ന ആളുടെ അനുഭവമാണ് മനേഷ് ഫേസ്ബുക്ക് പോസ്റ്റിനായി ഉപയോഗിച്ചിരിക്കുന്നത്. അച്ഛാ എനിക്ക് പുതിയ ബാഗും ഉടുപ്പും വേണ്ട അച്ഛന് ശമ്പളം കിട്ടിയില്ലെന്നറിയാമെന്ന് പറയുന്ന മകളുടെ മുന്നില്‍ വച്ചാണ് ഇദ്ദേഹം മനേഷിനോട് മറ്റ് കാര്യങ്ങള്‍ പറയുന്നത്. താനിപ്പോള്‍ ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഈ വീടിന്റെ ഉടമസ്ഥനെയാണ്. ഒന്നാം തിയതിയോ അഞ്ചാം തിയതിയോ വാടക കൊടുത്തില്ലെങ്കില്‍ ഇറക്കി വിടുന്ന ഒരാള്‍ ആയിരുന്നെങ്കില്‍ ഈ മഴയത്ത് കുട്ടികളെയും കൊണ്ട് എങ്ങോട്ട് പോകുമായിരുന്നെന്നാണ് ഈ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ചോദ്യം.

കെഎസ്ആര്‍ടിസി എംഡിക്ക് ഇതൊന്നും അറിയില്ല. പുകയാത്ത അടുപ്പിലാ കമ്യൂണിസം വരേണ്ടതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേരള ജനതയുടെ ഇഷ്ടവാഹനമായ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ ദാരുണാവസ്ഥയിലാണ് കഴിയുന്നതെന്ന് പൊതുസമൂഹത്തില്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ മാസങ്ങളോളം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ് പലരും കഴിയുന്നത്. സ്‌കൂള്‍ തുറന്ന സമയത്ത് മക്കള്‍ക്ക് പുതിയ വസ്ത്രമോ ബാഗോ വാങ്ങിക്കൊടുക്കാന്‍ പോലും പല ജീവനക്കാര്‍ക്കും സാധിച്ചിട്ടില്ല. ഇതിന് നേര്‍സാക്ഷ്യമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍