UPDATES

തെരഞ്ഞെടുപ്പ് 2019

കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് ആദ്യ അഭിപ്രായ സര്‍വേ: ദ ഹിന്ദു – സി എസ് ഡി എസ് സര്‍വേ

ലോക് നീതി, സി എസ് ഡി എസ്, നാഷണല്‍ ഇലക്ഷന്‍ സ്റ്റഡി എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ആറ് മുതല്‍ 14 സീറ്റ് വരെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അഞ്ച് മുതല്‍ 13 വരെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ രണ്ട് വരെയും നേടാം എന്നാണ് ദ ഹിന്ദു പ്രസിദ്ധീകരിച്ച സര്‍വേ പറയുന്നത്. ലോക് നീതി, സി എസ് ഡി എസ്, നാഷണല്‍ ഇലക്ഷന്‍ സ്റ്റഡി എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ സീറ്റ് നേടാനുള്ള സാധ്യത ഇതാദ്യമായാണ് ഒരു സര്‍വേ പ്രവചിക്കുന്നത്.

മാതൃഭൂമി ന്യൂസ് – എസി നീല്‍സണ്‍ സര്‍വേ യുഡിഎഫിന് 14 സീറ്റും എല്‍ഡിഎഫിന് അഞ്ച് സീറ്റും എന്‍ഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. മനോരമ ന്യൂസ് കാവി സര്‍വേ യുഡിഎഫിന് 13 സീറ്റിലും എല്‍ഡിഎഫിന് മൂന്ന് സീറ്റിലും മുന്‍തൂക്കം പ്രവചിക്കുകയും നാല് സീറ്റ് പ്രവചനാതീതമെന്ന് പറയുകയുമാണ് ചെയ്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍