UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമേഹത്തിന് ആയുര്‍വേദ പ്രതിവിധി ബിജിആര്‍- 34 വിപണിയില്‍

അഴിമുഖം പ്രതിനിധി

പ്രമേഹരോഗനിയന്ത്രണത്തിന് രാജ്യത്താദ്യമായി ആയുര്‍വേദ പ്രതിവിധിയുമായി കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്റ് റിസര്‍ച്ച് രംഗത്ത് . സുരക്ഷിതത്വവും പ്രാപ്തിയും ശാസ്ത്രീയമായി അംഗികരിക്കപ്പെട്ട ബിജിആര്‍-34  എന്ന ആയുര്‍വേദ ഗുളികയാണ് ടൈപ് ടൂ ഗണത്തില്‍പെടുന്ന പ്രമേഹത്തെ തടയാന്‍ സി.എസ്.ഐ.ആര്‍ അവതരിപ്പിക്കുന്നത്. ദേശീയ ഗവേഷണ സ്ഥപനങ്ങളായ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിന്‍ ആന്റ് അരോമാറ്റിക് പ്ലാന്റ് എന്നിവര്‍ സംയുക്തമായി ലക്‌നോ സി.എസ് ഐ.ആര്‍ കേന്ദ്രത്തിലാണ് ബിജിആര്‍- 34 വികസിപ്പിച്ചെടുത്തത്. ആഗോളതലത്തില്‍ പ്രമേഹ മരുന്നുകളുടെ ഉയര്‍ന്ന വിലയില്‍ നിന്നുള്ള ഒരാശ്വാസമായി ഗുളികയൊന്നിന് അഞ്ചു രൂപയെന്ന ആകര്‍ഷകത്വവുമായി സംസ്ഥാനത്തെ മരുന്നു വിതരണ കേന്ദ്രത്തില്‍ ബിജിആര്‍- 34 ലഭിക്കും.

ആറു കോടിയിലധികം ഇന്ത്യക്കാര്‍ പ്രമേഹരോഗബാധിതരായി വലയുന്നണ്ടെന്ന് കേരളത്തില്‍ ബിജിആര്‍- 34 അവതരിപ്പിച്ച് സി.എസ്.ഐ.ആര്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ എ.കെ.എസ് റാവത്ത് പറഞ്ഞു. തീര്‍ത്തും വിഷമുക്തമായ പാര്‍ശ്വഫലങ്ങളില്ലാത്ത ബിജിആര്‍- 34 ശുപാര്‍ശ ചെയ്യാന്‍ വിദഗ്ദര്‍ക്ക് സംശയിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെയും സി ഐ എം എ പി ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ് ടൈപ്പ് ടൂ ഗണത്തില്‍പ്പെടുന്ന പ്രമേഹനിന്ത്രണത്തിലുള്ള മരുന്ന് കണ്ടുപിടിച്ചത്. അഞ്ഞൂറോളം ഔഷധസസ്യങ്ങളില്‍ നടത്തിയ ആഴത്തിലുള്ള പഠന ഫലമായാണ് യഥാര്‍ത്ഥ ചേരുവകള്‍ കണ്ടെത്തിയത്.

പാരമ്പര്യ പ്രമേഹബാധിതരുടെ ഗുരുതര ആധികളെ അകറ്റാന്‍ ഉത്തമമാണ് ബിജിആര്‍- 34 എന്ന് സി.എസ്‌ഐ.ആര്‍ പ്രില്‍സിപ്പല്‍ സയന്റിസ്റ്റ് വി.റാവു പറഞ്ഞു. ശരീരത്തിലെ സ്വാഭാവിക പഞ്ചസാര ഉല്‍പ്പാദനം ക്രമപ്പെടുത്തുന്നതിന് പരമ്പരാഗത രോഗബാധിതര്‍ക്ക് ബിജിആര്‍- 34 സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രമേഹത്തിനെതിരായി നല്‍കുന്ന അലോപ്പതി മരുന്നുകളില്‍ നിന്ന് വ്യത്യസ്തമായി ബിജിആര്‍- 34 ഉപയോഗ ഘട്ടങ്ങളില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമപ്പെടുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ബിജിആര്‍- 34 ക്ലിനിക്കല്‍ പരീക്ഷഘട്ടങ്ങളിലൊന്നും പ്രതികൂല ശാരീരികാവശതകള്‍ ഉണ്ടായിട്ടില്ലെന്നതും ഈ ആയുര്‍വേദഗുളികളുടെ സവിശേഷതയാണ്. ഫെര്‍ബല്‍, ആയുര്‍വേദിക് ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഐമില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് ഇന്ത്യ ലിമിറ്റഡ് ആണ് ബിജിആര്‍- 34- ന്റെ നിര്‍മ്മാണവും വിതരണവും നടത്തുന്നത് . ഇതിനാവശ്യമായ സാങ്കേതികജ്ഞാനവും അവകാശവും ഐമില്‍ നേടിയിട്ടുണ്ട്. ന്യൂതന സാങ്കേതിവിദ്യയുടെ സഹായത്തോടെ കര്‍ശനഗുണനിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഐമില്‍ ബിജിആര്‍- 34 ഉല്‍പ്പാദിപ്പിക്കുന്നത്.

രാജ്യത്തെ ഉന്നത ഗവേഷണ സ്ഥാപനങ്ങളുമായുള്ള ചങ്ങാത്തത്തിലൂടെ ഉപകാരപ്രദമായ ഉല്‍പ്പന്നനിര്‍മ്മാണത്തിലും വിതരണത്തിലും പങ്കാളിയായതില്‍ സന്തോഷമെന്ന് ഐമില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.കെ.ശര്‍മ്മ പറഞ്ഞു.

ഔഷദസസ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്നട 34 ഫൈറ്റോ ഘടകങ്ങള്‍ അടങ്ങുന്നതുകൊണ്ട് ബിജിആര്‍- 34ന് രക്തത്തിലെ ഗ്ലുക്കോസ്സ് നിയന്ത്രണവിധേയമാക്കാനാവും. വിപുലമായ വിതരണ ശൃംഖലയിലൂടെ ഇത് രാജ്യത്തും വിദേശത്തും ബിജിആര്‍- 34-ല്‍ എത്തിക്കാനാവുമെന്നാണ് പ്രതിക്ഷമെന്നും കെ.കെ.ശര്‍മ്മ പറഞ്ഞു.

രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റുമായുള്ള സാങ്കേതിക സഹകരണത്തോടെ ലൂക്കോഡര്‍മ്മക്കെതിരെയുള്ള ചികിത്സയും മരുന്നും വികസിപ്പിക്കാന്‍ ഐമിലിന് കഴിഞ്ഞിട്ടുണ്ട്. ലുക്കോസ്‌കിന്‍ എന്ന പേരില്‍ ഈ മരുന്ന് വിപണിയില്‍ ലഭ്യമാണ്. ആയുര്‍വേദ, ഹെര്‍ബല്‍ ഉല്‍പ്പന്നനിര്‍മ്മാണരംഗത്ത് ഗവേഷണവും വികസന പ്രവര്‍ത്തനവും പരിഗണിച്ച് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ഐമില്‍ നേടിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍