UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് നീട്ടി

നിലവിലുള്ള നിരോധനാജ്ഞ രണ്ടാം തിയതി വരേയ്ക്കാണ് നീട്ടിയിരിക്കുന്നത്

ഏതാനും ദിവസങ്ങളായി തലസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് 28നാണ് മൂന്ന് ദിവസത്തേക്ക് പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അതിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. രണ്ടാം തിയതി വരെ തലസ്ഥാനത്ത് നിരോധനാജ്ഞയാണ്.

ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് ആണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതികളായ ആറ് പേരെ ഇന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് രാജേഷിന്റെ വെട്ടിക്കൊലപ്പെടുത്തിയത്. ഇടതുകൈ വെട്ടിമാറ്റുകയും മറ്റ് ശരീരഭാഗങ്ങളിലായി പതിനഞ്ചോളം വെട്ടേറ്റ നിലയിലുമായിരുന്നു. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ബിജെപി ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സിപിഎം ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍