UPDATES

demon-etisation

കറന്‍സി: മോദിയെ ഒറ്റ ദിവസം ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത് 3 ലക്ഷം പേര്‍

അഴിമുഖം പ്രതിനിധി

കറന്‍സി നോട്ട് നിരോധനം നടപ്പിലാക്കിയതിന് പിന്നാലെ പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ നിന്ന്‍ അണ്‍ഫോളോ ചെയ്തത് മൂന്നു ലക്ഷം പേര്‍. 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒറ്റ ദിവസം കൊണ്ടാണ് മോദിയെ 3.13 ലക്ഷം പേര്‍ അണ്‍ഫോളോ ചെയ്തത്. ഡേറ്റാ അനലിറ്റിക്കല്‍ സര്‍വീസായ TwitterCounter ഈ വിവരം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് നടത്തുന്ന മറ്റൊരു വെബ്സൈറ്റായ Trackalytics-ന്റ്റെ കണക്കനുസരിച്ച് മോദിക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടം 3.18 ലക്ഷം ഫോളോവേഴ്സിനെയാണ്.

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്സുള്ളയാളാണ് മോദി. ബോളിവുഡ് അഭിനേതാവ് അമിതാഭ് ബച്ചന് 2.33 കോടി ഫോളോവേഴ്സ് ഉള്ളപ്പോള്‍ മോടിയുടേത് 2.38 കോടിയാണ്. കള്ളപ്പണം കണ്ടെത്താന്‍ എന്ന പ്രഖ്യാപനവുമായി കറന്‍സി നിരോധനം വന്ന അന്ന് മോദിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ 50,000 പേര്‍ പുതുതായി ഫോളോ ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പ്രഖ്യാപനം നിലവില്‍ വന്നതോടെ ഇത് ഇടിയുന്നതാണ് ഇപ്പോള്‍ കാണുന്നത്. 

 


Source: Twitter Counter

 

8-ന് രാത്രി ഏട്ടു മണിക്കായിരുന്നു കറന്‍സി നിരോധനം മോദി പ്രഖ്യാപിച്ചത്. 12 മണി മുത ഇത് നിലവില്‍ വരികയും ചെയ്തു. വിപണിയില്‍ അസ്വസ്ഥതയും ആശയക്കുഴപ്പങ്ങളും ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ ട്വിറ്റര്‍ ഫോളോവേഴ്സും തങ്ങളുടെ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.  

 


Source: Trackalytics

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍