UPDATES

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് റിസര്‍വ് ബാങ്ക്

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറ് ആയിരം നോട്ടുകള്‍ പിന്‍വലിച്ചതിന് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളില്‍ ആവശ്യത്തിനു പണം ലഭ്യമാണ് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ തുടര്‍ച്ചയായി ബാങ്കുകളിലെത്തി പണം പിന്‍വലിച്ച് സൂക്ഷിക്കേണ്ട ആവിശ്യമില്ലെന്നും ആര്‍ബിഐ അറിയിച്ചു.

ജനങ്ങള്‍ പരിഭ്രാന്തരാകുന്നതുകൊണ്ടാണ് തുടര്‍ച്ചയായി ബാങ്കുകളിലെത്തി പണം പിന്‍വലിച്ച് സൂക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ അറിയിപ്പുമായി എത്തിയത്. അതേസമയം ആഴ്ചയില്‍ മുഴുവന്‍ ദിവസവും തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ നാളെ ചില ബാങ്കുകള്‍ അടച്ചിട്ടേക്കാന്‍ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍