UPDATES

രോഗികള്‍ക്ക് തുണയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സ്വൈപ്പിങ്ങ് മെഷ്യന്‍ സൌകര്യമൊരുക്കിയത് അതിവേഗത്തില്‍

അഴിമുഖം പ്രതിനിധി

കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലായ രോഗികളെ സഹായിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വൈപ്പിങ്ങ് മെഷ്യന്‍ സ്ഥാപിച്ചു. ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ക്ക് പണമിടപാട് നടത്തുവാന്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അടിയന്തരമായി മെഷ്യന്‍ സ്ഥാപിച്ചതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ മോഹന്‍ ദാസ് അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. ലാബുകള്‍, സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സ്വൈപ്പിങ്ങ് മെഷ്യന്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ചെറിയ പണമിടപ്പാടുകള്‍ മെഷ്യന്‍ വഴി നടത്താം സാധിക്കുമെന്നു സൂപ്രണ്ട് അറിയിച്ചു. ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയതോതിലുള്ള പരാതികള്‍ ഉണ്ടാവുന്നില്ലെന്നും നോട്ട് പിന്‍വലിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒരുവിധം പരിഹരിക്കാന്‍ സാധിച്ചെന്നും ഡോ. കെ മോഹന്‍ ദാസ് പറഞ്ഞു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍