UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ടുകള്‍ പിന്‍വലിക്കല്‍: കാമാത്തിപുരയിലെയും സോനാഗച്ചിയിലെയും ലൈംഗിക തൊഴിലാളികള്‍ പട്ടിണിയില്‍

Avatar

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറ് ആയിരം നോട്ടുകള്‍ പിന്‍വലിച്ചതോടെ മുംബൈ കാമാത്തിപുരയിലെയും കൊല്‍ക്കത്ത സോനാഗച്ചിയിലെയും ഉള്‍പ്പടെയുള്ള രാജ്യത്തില പല ലൈംഗിക തൊഴിലാളികളും ദുരിതത്തിലായി. കൃത്യമായ രേഖകളും ബാങ്ക് അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും ഇല്ലാത്തതിനാല്‍ ഇവരില്‍ പലരും പട്ടിണിയിലായി. ബാങ്കുകളിലോ മറ്റോ രേഖകല്‍ കാണിക്കാന്‍ ഇല്ലാത്തതിനാല്‍ വലിയ നോട്ടുകള്‍ ചില്ലറയാക്കുവാന്‍ കഴിയാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം.

ഇന്ത്യയില്‍ ലൈംഗികവൃത്തി നിയമപരമായി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ നേരത്തെ തന്നെ ഈ ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാണ് ലൈംഗിക തൊഴിലാളികള്‍. ഔദ്യോഗിക കണക്കനുസരിച്ച് പതിനായിരത്തോളം സ്ത്രീകളാണ് ഉപജീവനത്തിനായി കാമാത്തിപുരയില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ഇതില്‍ കൂടുതല്‍ ഉണ്ടെന്നാണ് പറയുന്നത്.

കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചിയില്‍ 500-ലധികം ലൈംഗിക തൊഴിലാളികളുണ്ട്. ‘എനിക്ക് എന്റെ കുടുംബത്തിലേക്ക് പൈസ അയ്ക്കണം. ഐഡി പ്രൂഫോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ എനിക്ക് പൈസ മാറാന്‍ സാധിക്കുന്നില്ല. ബാങ്ക് ഇടപാടുകള്‍ അല്ലാതെ നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ബാങ്കുകാര്‍ പറയുന്നതെന്ന് 20- വയസുകാരിയായ ലൈംഗിക തൊഴിലാളി റിമി ദേ പറയുന്നു’(ഔട്ട് ലുക്ക് മാഗസിന്‍). ‘ഞങ്ങള്‍ക്ക് ഒരു വിധ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നു ഇതുവരെ അതിന്റെ ആവിശ്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. വലിയ നോട്ടുകള്‍ മാറണമെങ്കില്‍ ബാങ്കില്‍ പോകണം. അതിന് തിരിച്ചറിയല്‍ രേഖകള്‍ വേണം’– സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളുടെ നേതാവ് ടീന ദത്ത.

രാജ്യത്തെ പല ലൈംഗിക തൊഴിലാളികളുടെയും അവസ്ഥ വളരെ മോശമാണ്. കേന്ദ്രത്തിന്റെ പുതിയ നടപടി അവഗണിക്കപ്പെട്ടു കിടക്കുന്ന ഈ വിഭാഗത്തിനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. നിലവില്‍ ലൈംഗിക തൊഴിലാളികള്‍ മൂന്ന് വിഭാഗങ്ങളാണ്. ഉയര്‍ന്നവര്‍, ഇടത്തരക്കാര്‍, തെരുവോര തൊഴിലാളികള്‍. ഉയര്‍ന്ന വിഭാഗത്തിലുള്ളവരുടെ ഇടപാടുകള്‍ ഫ്‌ളാറ്റുകളിലും മുന്തിയ ഹോട്ടല്‍ റൂമുകളിലുമാണ്. ഇടത്തരക്കാര്‍ ലോഡ്ജു റൂമുകളിലും മറ്റും തൊഴില്‍ നടത്തുമ്പോള്‍, തെരുവോര തൊഴിലാളികളുടെ ഇടം തെരുവുകളില്‍ തന്നെയാണ്. 200 രൂപ മുതല്‍ 10,000 രൂപ വരെയാണ് സാധാരണ ഇടപാടുകള്‍ നടക്കുന്നതെന്ന് ഔട്ട് ലുക്ക് മാഗസിന്‍ പറയുന്നു.

സോനാഗച്ചിയിലെ പല ലൈംഗിക തൊഴിലാളികളും പറ്റുബുക്ക് തുടങ്ങിയിട്ടുണ്ടെന്നാണ് മാഗസിന്‍ പറയുന്നത്. ഭാരതി ദേ എന്ന നാല്‍പതു വയസുകാരിയായ ലൈംഗിക തൊഴിലാളി നോട്ട് ക്ഷാമം മൂലം തന്റെ സ്ഥിരം ഇടപാടുകാരുടെ പേര് കുറിച്ചിടുകയാണെന്ന് വെളിപ്പെടുത്തി. ഞങ്ങള്‍ക്ക് കിട്ടുന്നത് അഞ്ഞൂറ് ആയിരം നോട്ടുകളാണ്. ഇപ്പോള്‍ ചെറിയ തുകക്ക് മറ്റു മാര്‍ഗങ്ങളില്ലാത്തതുകൊണ്ട്. സ്ഥിരം ഇടപാടുകാരുടെ പേരുകള്‍ മാത്രം കുറിച്ചിടുകാണെന്ന് ഭാരതി ദേ പറയുന്നു.

തെക്കനേഷ്യയിലെ ഏറ്റവും വലിയ ലൈംഗിക തൊഴിലാളികളുടെ കേന്ദ്രങ്ങളാണ് കാമാത്തിപുരയും സോനാഗച്ചിയുമൊക്കെ. കാമാത്തിപുരയും സോനാഗച്ചി ഉള്‍പ്പടെയുള്ള സ്വവര്‍ഗ രതിക്കാരും, പുരുഷ ലൈംഗിക തൊഴിലാളികളും ഒക്കെ നിറഞ്ഞ രാജ്യത്തെ ഈ വിഭാഗത്തിന് പുതിയ അവസ്ഥയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആസൂത്രിതമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ദര്‍ബര്‍ മഹിളാ സാമ്‌നവായ് കമ്മിറ്റി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍