UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനത്തിലൂടെ പറയുന്നത് എല്ലാ ഇന്ത്യക്കാരും കുറ്റവാളികളാണ്; അല്ലെങ്കില്‍ നിങ്ങള്‍ തെളിയിക്കൂ എന്നാണ്- അമര്‍ത്യസെന്‍

അഴിമുഖം പ്രതിനിധി

 

നോട്ട് നിരോധനം പ്രഖ്യാപിച്ചതും അത് നടപ്പാക്കിയ രീതിയും സ്വേച്ഛാധിപത്യപരവും സര്‍ക്കാരിന്റെ ആധികാരികത നഷ്ടപ്പെടുത്തുന്നതുമാണെന്ന് നോബല്‍, ഭാരതരത്‌ന പുരസ്‌കാര സമ്മാന ജേതാവ് പ്രൊഫ. അമര്‍ത്യ സെന്‍. ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എകണോമിക്‌സ് ആന്‍ഡ് ഫിലോസഫിയിലും തോമസ് ഡബ്ല്യൂ ലാമോന്റ് യുണിവേഴ്‌സിറ്റിയിലും പ്രൊഫസറായ അമര്‍ത്യ സെന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു.

 

“നിങ്ങളുടെ കൈകളിലുള്ള പ്രമാണപത്രം ഇനിമുതല്‍ യാതൊരു കാര്യവും ഉറപ്പു തരുന്നില്ല എന്ന് ജനങ്ങളോട് പൊടുന്നനെ പറയുന്നത് സ്വേച്ഛാധിപത്യത്തിന്റെ കൂടുതല്‍ സങ്കീര്‍ണമായ പ്രത്യക്ഷമാകലാണ്. സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ ചില കുറ്റവാളികളുടെ പക്കല്‍ ഈ കള്ളപ്പണമുണ്ടാകും. എന്നാല്‍ ഒറ്റയടിക്ക് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിലുടെ മുഴുവന്‍ ഇന്ത്യക്കാരും – അതായത്, ഇന്ത്യന്‍ രൂപ കൈവശമുള്ള എല്ലാവരും- കുറ്റവാളികളാകാന്‍ സാധ്യതയുള്ളവരാണെന്നാണ്, തങ്ങള്‍ അതല്ല, എന്ന് അല്ലെങ്കില്‍ അവര്‍ തെളിയിക്കണം” – അമര്‍ത്യ സെന്‍ പറഞ്ഞു.

 

സാധാരണക്കാരായ മനുഷ്യര്‍ അവരുടെ കൈയിലുള്ള യഥാര്‍ഥ പണത്തിന് മൂല്യം തിരിച്ചുകിട്ടുന്നതില്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയന്നു: “ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന് മാത്രമേ ഇത്തരത്തിലുള്ള ദുരിതം ജനങ്ങള്‍ക്കുണ്ടാക്കാന്‍ കഴിയൂ. അവരുടെ സ്വന്തം പണത്തിന് മൂല്യം ഉണ്ടാക്കാനും അത് തിരിച്ചു കിട്ടുന്നതിനുമാണ് കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുന്നത്.”

 

 

പ്രധാനമന്ത്രി പറയുന്നതു പോലെ ഈ പദ്ധതികൊണ്ട് എന്തെങ്കിലും ഗുണഫലമുണ്ടാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: “അതുണ്ടാകാന്‍ വഴിയില്ല. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത ഒരു സര്‍ക്കാരിന്റെ പരാജയത്തിന്റെ ബാക്കിയാണിത്. എല്ലാ ഇന്ത്യക്കാര്‍ക്കും പെട്ടെന്ന് ഇത് സമ്മാനമായി നല്‍കുമെന്നുമായിരുന്നല്ലോ- എന്തൊരെു പൊള്ളയായ വാഗ്ദാനം. നോട്ട് നിരോധനത്തെ മറികടക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുള്ളത് കള്ളപ്പണ ഇടപാടുകള്‍ സ്ഥിരമായി ചെയ്യുന്നവരായിരിക്കും. അല്ലാതെ സാധാരണക്കാരോ ചെറുകിട കച്ചവടക്കാരോ അല്ല. അവരിത്ര കാലവും അനുഭവിക്കുന്ന ദുരിതത്തിനും ധാര്‍മിക രോഷത്തിനും പുറമെയാണ് മറ്റൊരു ദുരിതം കൂടി സമ്മാനിച്ചിരിക്കുന്നത്.”

 

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ‘വേദന’ നല്ല ഫലമായി മാറുമെനന് സര്‍ക്കാരിന്റെ അവകാശവാദത്തോട് അദ്ദേഹം പ്രതികരിച്ചത് വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളും നല്ലതാണെന്ന് പറയുന്നത് ശരിയായ കാര്യമല്ല എന്നാണ്: “ചില നയങ്ങള്‍ ചിലപ്പോള്‍ വേദനയ്ക്ക് കാരണമാകും. പക്ഷേ വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ എല്ലാം നല്ല നയങ്ങള്‍ ആകണമെന്നില്ല”.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍