UPDATES

കേരളം

ഹോസ്റ്റല്‍ ഞങ്ങളുടെ അവകാശം, നിങ്ങളുടെ ഔദാര്യമല്ല കുസാറ്റിലെ കുട്ടികളുടെ ചില ‘വളര്‍ത്തു ദോഷങ്ങള്‍’

Avatar

ഷാമാ നൊറെയ്ന്‍

കേരളത്തിന്റെ അഭിമാനമായ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഈ അദ്ധ്യയന വര്‍ഷവും ആരംഭിച്ചത് സമരത്തോടെയാണ്. കഴിഞ്ഞ ഒരു മാസമായി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സമരമുഖത്താണ്. പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുക വഴി വിദ്യാര്‍ത്ഥി ഐക്യവും സര്‍ഗാത്മകതയും ഇല്ലാതാക്കുകയും വിദ്യാര്‍ത്ഥികളെ അധികാരികളുടെ ഇംഗിതത്തിന് തുള്ളുന്ന നൂല്‍പാവകളാക്കി, തന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ നടപ്പിലാക്കാമെന്നുമാണ് അധികാരികള്‍ ചിന്തിക്കുന്നത്. സര്‍വകലാശാല അവസാനമായി ഹോസ്റ്റല്‍ നിര്‍മ്മിച്ചത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തുടര്‍ച്ചയായി ഓരോ വര്‍ഷവും ഹോസ്റ്റലിനു വേണ്ടി സമരം നടക്കുമ്പോള്‍ യൂ.ജി.സി. അനുവദിച്ച ഒരു കോടി രൂപയുടെ ഹോസ്റ്റല്‍ ഫണ്ട് ഉപയോഗിക്കാതെ ലാപ്‌സ് ആയിപ്പോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്.

കുസാറ്റില്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഹോസ്റ്റല്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡം, സര്‍വകലാശാലയില്‍ നിന്നും താമസസ്ഥലത്തേക്കുള്ള അകലമാണ്. കുസാറ്റില്‍ കേരളീയര്‍ മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിച്ചു പോരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി എല്ലാ അദ്ധ്യയനവര്‍ഷവും തുടങ്ങുന്നത് പുതുതായി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ അലോട്ട്‌മെന്റ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചുള്ള സമരത്തിലാണ്. സമരത്തിന്റെ ഫലമായി ഹോസ്റ്റല്‍ സൗകര്യം ലഭിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അലോട്ട്‌മെന്റ് റദ്ദാക്കിയതിന്റെ ഭാഗമായി ആ വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ ഹോസ്റ്റല്‍ സൗകര്യം ലഭിച്ചില്ല. അന്നത്തെ കുറേപേര്‍ക്ക് ഹോസ്റ്റലില്‍ ‘ഗസ്റ്റ് ‘ ആയി താമസിക്കാനും 15 ദിവസത്തിനകം പെര്‍മനന്റ് അലോട്ട്‌മെന്റ് നല്‍കാനും സമരം ഒത്തുത്തീര്‍പ്പായി. ഗസ്റ്റ് എന്നാല്‍ ഹോസ്റ്റലില്‍ പായ വിരിച്ച് കിടക്കാനും ഹോസ്റ്റലിലെ മെസ്സ് ഉപയോഗിക്കനുമുള്ള സൗകര്യം. ഇവര്‍ മാസവാടക 150 രൂപയുടെ സ്ഥാനത്ത് 250 രൂപ നല്‍കണം. ഈ ‘സൗകര്യം’ ലഭിക്കാതെ പോയവര്‍ സ്വകാര്യ ഹോസ്റ്റലുകളില്‍ അഭയം തേടി. അവിടെ വരുന്ന മാസവാടക 3000 രൂപ മുതല്‍ 6000 രൂപ വരെയാണ്. അതായത് ഒരു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയുടെ നാലു മാസത്തെ ചെലവിന് മതിയാകുന്ന തുക പ്രൈവറ്റ് ഹോസ്റ്റലുകളില്‍ ഒരു മാസം മുടക്കേണ്ടി വരുന്നു. ഒത്തുത്തീര്‍പ്പിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. 15 ദിവസം എന്ന ഇളവ് ചീഫ് വാര്‍ഡന്‍ ഒരു മാസം, ആറു മാസം എന്നിങ്ങനെ ഒരു വര്‍ഷം വരെ നീട്ടി. തുടര്‍ന്നാണ് ഈ വര്‍ഷത്തെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ അവധികാലത്ത് കുട്ടികളില്ലാത്ത തക്കം നോക്കി, ഹോസ്റ്റലുകളിലേക്ക് ചീഫ് വാര്‍ഡന്‍ നോട്ടീസ് അയച്ചു. കൃത്യമായി പറഞ്ഞാല്‍ 09/06/2015ന്. അതില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഐശ്വര്യ ഹോസ്റ്റലും ആണ്‍കുട്ടികള്‍ക്കുള്ള സനാതന ഹോസ്റ്റലും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കയുള്ള ഹോസ്റ്റലുകളായി പ്രഖ്യാപിച്ചിരിക്കുന്നു. യാതൊരുവിധ സൗകര്യങ്ങളും ചെയ്യാതെ നിലവില്‍ ഐശ്വര്യ, സനാതന ഹോസ്റ്റല്‍ നിവാസികളെ അനശ്വര, സരോവര്‍ ഹോസ്റ്റലുകളിലേക്ക് ബലാല്‍കാരമായി മാറ്റിപാര്‍പ്പിച്ചു. ഇവിടെയും കഴിഞ്ഞ വര്‍ഷം വന്ന വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടു. അവര്‍ക്ക് ഈ വര്‍ഷവും അലോട്ട്‌മെന്റ് നല്‍കിയില്ല. ഇതില്‍ അന്യസംസ്ഥാന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പെര്‍മനന്റ് അലോട്ട്‌മെന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള രാപ്പകല്‍ സമരമാണ് കഴിഞ്ഞ ജൂണ്‍ 30ന് നടന്നത്.

ഇതിന്റെ ആദ്യഘട്ട ചര്‍ച്ചയില്‍ വിസിയുടെ നിലപാട് : ‘ഞാന്‍ വിസിയാണ്. ഇതെന്റെ തീരുമാനമാണ്. ഞാനത് നടപ്പിലാക്കും. എതിരുനിന്നാല്‍ പൊലീസ് ഫോഴ്‌സ് ഉപയോഗിക്കും. നിങ്ങളെ ഒഴിപ്പിക്കാന്‍ എനിക്കറിയാം.’

ചീഫ് വാര്‍ഡന്റെ നിലപാട് : ‘ഹോസ്റ്റല്‍ അലോട്ട്‌മെന്റ് ഇല്ലാത്തവര്‍ പുറത്ത് പ്രൈവറ്റ് ഹോസ്റ്റലുകളില്‍ പോകേണ്ടതാണ് . കോണ്ടാക്ട് നമ്പര്‍ ഞാന്‍ തരാം.’ 

റജിസ്ട്രാറിന്റെ നിലപാട്: ‘ഹോസ്റ്റല്‍ സൗകര്യം യൂണിവേഴ്‌സിറ്റി പോളിസിയല്ല. അത് നിങ്ങളുടെ അവകാശമല്ല, ഞങ്ങളുടെ ഔദാര്യമാണ് . പണമില്ലാത്തവര്‍ ഇവിടെ പഠിക്കേണ്ട.’

ഒരു ജനതയുടെ വിദ്യാഭ്യാസം അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുകയും പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം അധികാരികളാണ് നമ്മുടെ നാടിന്റെ ശാപം.

ഗസ്റ്റുകളായി നിന്ന പെണ്‍ക്കുട്ടികളെ അവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ അനശ്വര ഹോസ്റ്റലിലേക്ക് പെര്‍മനന്റായി അലോട്ട് ചെയ്തു. ഇതോടെ അനശ്വരയില്‍ 300 പേരുടെ സ്ഥാനത്ത് 450 ഓളം പേര്‍ വരുന്നു. സരോവര്‍ ബോയ്‌സ് ഹോസ്റ്റലിലെ അവസ്ഥ ഇതിലും പരിതാപകരം. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് നടത്തിയ കുളിസമരത്തിന്റെ ഫലമായി വിസി ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ചു. അനശ്വര ഹോസ്റ്റല്‍ സന്ദര്‍ശനത്തിലെ അവരുടെ പ്രകടനം പറയാതെ വയ്യ.

ഞാനും ഒരുപാട് പഠിച്ചതാണ് . ഇതിലും ചെറിയ റൂമില്‍ ഞാനും കുടുംബവും ഞങ്ങടെ വേലക്കാരിയും താമസിച്ചിട്ടുണ്ട്. ഇതീ തലമുറയുടെ പ്രശ്‌നമാണ്. ഞാനൊക്കെ പത്തിലൊന്നായി ജനിച്ചതാ, നിങ്ങള്‍ ഒന്നും രണ്ടും ആയതിന്റെ പ്രശ്‌നമാണ്, വളര്‍ത്തുദോഷമാണ് . പെണ്‍കുട്ടികളായാല്‍ അടക്കവും ഒതുക്കവും ചിട്ടയും വേണം. ഭാവിയില്‍ നിങ്ങള്‍ക്കതത്യാവശ്യമാണ് . അടുക്കും ചിട്ടയോടെയും സാധനങ്ങള്‍ വെച്ചാല്‍ ഒരു മുറിയില്‍ സുഖമായി മൂന്നും നാലും പേര്‍ക്ക് കഴിയാം. ആണ്‍കുട്ടികളോടിത് പറയാന്‍ പറ്റില്ലല്ലോ.’

ഒരു വേലക്കാരിയെ വെക്കാനുള്ള കാശുണ്ടായിരുന്നേല്‍ സ്വസ്ഥമായി ശ്വസിക്കാവുന്ന ഒരു പുരയിലേക്ക് മാറാമായിരുന്നെന്ന് ചിന്തിക്കുന്ന അമ്മമാരുടെ മക്കളാണ് ഞങ്ങള്‍.

ഇത്രയും ജീര്‍ണിച്ച സാമൂഹ്യബോധവും സ്ത്രീവിരുദ്ധതയും കൊണ്ടുനടക്കുന്ന ഈ വനിതാ വൈസ് ചാന്‍സ്‌ലര്‍ എങ്ങനെയാണിവിടെ തുല്യത നടപ്പാക്കുക?വിസിയുടെ സന്ദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായ നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, തൊട്ടുപിന്നാലെ 155 രൂപയായിരുന്ന ഹോസ്റ്റല്‍ മാസവാടക ഒറ്റയടിക്ക് 450 രൂപയാക്കി ഉയര്‍ത്തി. ഹോസ്റ്റല്‍ സംബന്ധ ചെലവുകളുമായി ഒത്തുപോകുന്നില്ലെന്ന് ന്യായം. ഇതേ സമയം ഏഴ് ഹോസ്റ്റലുകളിലേക്ക്, പ്രതിമാസം 20,000 രൂപ ശമ്പളമുള്ള ‘ഹോസ്റ്റല്‍ മാനേജര്‍’ എന്ന പുതിയ തസ്തികക്ക് രൂപം നല്‍കി. അതോടെ ഒരു മാസം 1,40,000രൂപയുടെ അനാവശ്യ അധികച്ചെലവ് സര്‍വകലാശാലക്ക് വരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂലൈ 27, 28, 29 ദിവസങ്ങളില്‍ സമരം നടന്നു. വിദ്യാര്‍ത്ഥി സമരങ്ങളുടെ വീര്യവും സത്യസന്ധതയും മനസ്സിലാക്കാതെ അധികാരികള്‍ അനീതി തുടര്‍ന്നുകൊണ്ടേയിരുന്നു.

റാഞ്ചി, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പതു പെണ്‍കുട്ടികളെ തഴഞ്ഞ്, എറണാകുളം ജില്ലയിലെ ഏതാനും കുട്ടികള്‍ക്ക് ബിടെക് ഗേള്‍സ് ഹോസ്റ്റലില്‍ ജൂലൈ 30-ന് അലോട്ട്‌മെന്റ് നല്‍കിയതാണ് സമരത്തിന്റെ ഭാവം മാറ്റിയത്. ഇതേതപടര്‍ന്നാണ് അന്നേദിവസം അര്‍ധരാത്രിയിലെ ലാത്തിചാര്‍ജും ഏഴു വിദ്യാര്‍ത്ഥികളുടെ അറസ്റ്റും സംഭവിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ (പെണ്‍കുട്ടികളുടെ മാത്രം) വീട്ടിലേക്ക് അച്ചടക്കലംഘനത്തിന്റെ വാദങ്ങള്‍ നിരത്തി റജിസ്ട്രാര്‍ കത്തയച്ചു. റജിസ്ട്രാറുടെ ഇത്തരം സ്ത്രീവിരുദ്ധ നടപടികള്‍ സ്വന്തം പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള മൗലികാവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുകയാണ്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. റാഗിങ്ങില്‍ നിന്നും രക്ഷിക്കാനെന്ന പേരില്‍ അവര്‍ക്കായ് മാറ്റിവെച്ച ഐശ്വര്യ, സനാതന ഹോസ്റ്റലുകളില്‍ ഇപ്പോഴും 60% മുറികള്‍ അടഞ്ഞു കിടക്കുമ്പോഴാണ്, കുസാറ്റിന്റെ പരിസരത്തുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നത്. ഏത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണിവര്‍ ഇത്രയും കടുത്ത രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി നിഷേധിക്കുന്നത് ? വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇത്തരം കഴുകന്മാര്‍ കയറികൂടുമ്പോള്‍ പൊലിഞ്ഞുപോകുന്നത് ഈ നാടിന്റെ സ്വപ്നങ്ങളാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഷമ നൊറെയിന്‍

കേരളത്തിന്റെ അഭിമാനമായ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഈ അദ്ധ്യയന വര്‍ഷവും ആരംഭിച്ചത് സമരത്തോടെയാണ്. കഴിഞ്ഞ ഒരു മാസമായി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സമരമുഖത്താണ്. പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുക വഴി വിദ്യാര്‍ത്ഥി ഐക്യവും സര്‍ഗ്ഗാത്മകതയും ഇല്ലാതാക്കുകയും വിദ്യാര്‍ത്ഥികളെ അധികാരികളുടെ ഇംഗിതത്തിന് തുള്ളുന്ന നൂല്‍പാവകളാക്കി, തന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ നടപ്പിലാക്കാമെന്നുമാണ് അധികാരികള്‍ ചിന്തിക്കുന്നത്. സര്‍വകലാശാല അവസാനമായി ഹോസ്റ്റല്‍ നിര്‍മ്മിച്ചത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തുടര്‍ച്ചയായി ഓരോ വര്‍ഷവും ഹോസ്റ്റലിനു വേണ്ടി സമരം നടക്കുമ്പോള്‍ യു ജി സി അനുവദിച്ച ഒരു കോടി രൂപയുടെ ഹോസ്റ്റല്‍ ഫണ്ട് ഉപയോഗിക്കാതെ ലാപ്‌സ് ആയിപ്പോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്.

കുസാറ്റില്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഹോസ്റ്റല്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡം, സര്‍വകലാശാലയില്‍ നിന്നും താമസസ്ഥലത്തേക്കുള്ള അകലമാണ്. കുസാറ്റില്‍ കേരളീയര്‍ മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിച്ചു പോരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി എല്ലാ അദ്ധ്യയനവര്‍ഷവും തുടങ്ങുന്നത് പുതുതായി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ അലോട്ട്‌മെന്റ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചുള്ള സമരത്തിലാണ്. സമരത്തിന്റെ ഫലമായി ഹോസ്റ്റല്‍ സൗകര്യം ലഭിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അലോട്ട്‌മെന്റ് റദ്ദാക്കിയതിന്റെ ഭാഗമായി ആ വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ ഹോസ്റ്റല്‍ സൗകര്യം ലഭിച്ചില്ല. അന്നത്തെ കുറേപേര്‍ക്ക് ഹോസ്റ്റലില്‍ ‘ഗസ്റ്റ് ‘ ആയി താമസിക്കാനും 15 ദിവസത്തിനകം പെര്‍മനന്റ് അലോട്ട്‌മെന്റ് നല്‍കാനും സമരം ഒത്തുത്തീര്‍പ്പായി. ഗസ്റ്റ് എന്നാല്‍ ഹോസ്റ്റലില്‍ പായ വിരിച്ച് കിടക്കാനും ഹോസ്റ്റലിലെ മെസ്സ് ഉപയോഗിക്കനുമുള്ള സൗകര്യം. ഇവര്‍ മാസവാടക 150 രൂപയുടെ സ്ഥാനത്ത് 250 രൂപ നല്‍കണം. ഈ ‘സൗകര്യം’ ലഭിക്കാതെ പോയവര്‍ സ്വകാര്യ ഹോസ്റ്റലുകളില്‍ അഭയം തേടി. അവിടെ വരുന്ന മാസവാടക 3000 രൂപ മുതല്‍ 6000 രൂപ വരെയാണ്. അതായത് ഒരു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയുടെ നാലു മാസത്തെ ചെലവിന് മതിയാകുന്ന തുക പ്രൈവറ്റ് ഹോസ്റ്റലുകളില്‍ ഒരു മാസം മുടക്കേണ്ടി വരുന്നു. ഒത്തുത്തീര്‍പ്പിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. 15 ദിവസം എന്ന ഇളവ് ചീഫ് വാര്‍ഡന്‍ ഒരു മാസം, ആറു മാസം എന്നിങ്ങനെ ഒരു വര്‍ഷം വരെ നീട്ടി. തുടര്‍ന്നാണ് ഈ വര്‍ഷത്തെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ അവധികാലത്ത് കുട്ടികളില്ലാത്ത തക്കം നോക്കി, ഹോസ്റ്റലുകളിലേക്ക് ചീഫ് വാര്‍ഡന്‍ നോട്ടീസ് അയച്ചു. കൃത്യമായി പറഞ്ഞാല്‍ 09/06/2015ന്. അതില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഐശ്വര്യ ഹോസ്റ്റലും ആണ്‍കുട്ടികള്‍ക്കുള്ള സനാതന ഹോസ്റ്റലും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കയുള്ള ഹോസ്റ്റലുകളായി പ്രഖ്യാപിച്ചിരിക്കുന്നു. യാതൊരുവിധ സൗകര്യങ്ങളും ചെയ്യാതെ നിലവില്‍ ഐശ്വര്യ, സനാതന ഹോസ്റ്റല്‍ നിവാസികളെ അനശ്വര, സരോവര്‍ ഹോസ്റ്റലുകളിലേക്ക് ബലാല്‍കാരമായി മാറ്റിപാര്‍പ്പിച്ചു. ഇവിടെയും കഴിഞ്ഞ വര്‍ഷം വന്ന വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടു. അവര്‍ക്ക് ഈ വര്‍ഷവും അലോട്ട്‌മെന്റ് നല്‍കിയില്ല. ഇതില്‍ അന്യസംസ്ഥാന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പെര്‍മനന്റ് അലോട്ട്‌മെന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള രാപ്പകല്‍ സമരമാണ് കഴിഞ്ഞ ജൂണ്‍ 30ന് നടന്നത്.

ഇതിന്റെ ആദ്യഘട്ട ചര്‍ച്ചയില്‍ വിസിയുടെ നിലപാട് : ‘ഞാന്‍ വിസിയാണ്. ഇതെന്റെ തീരുമാനമാണ്. ഞാനത് നടപ്പിലാക്കും. എതിരുനിന്നാല്‍ പൊലീസ് ഫോഴ്‌സ് ഉപയോഗിക്കും. നിങ്ങളെ ഒഴിപ്പിക്കാന്‍ എനിക്കറിയാം.’

ചീഫ് വാര്‍ഡന്റെ നിലപാട് : ‘ഹോസ്റ്റല്‍ അലോട്ട്‌മെന്റ് ഇല്ലാത്തവര്‍ പുറത്ത് പ്രൈവറ്റ് ഹോസ്റ്റലുകളില്‍ പോകേണ്ടതാണ് . കോണ്ടാക്ട് നമ്പര്‍ ഞാന്‍ തരാം.’ 

റജിസ്ട്രാറിന്റെ നിലപാട്: ‘ഹോസ്റ്റല്‍ സൗകര്യം യൂണിവേഴ്‌സിറ്റി പോളിസിയല്ല. അത് നിങ്ങളുടെ അവകാശമല്ല, ഞങ്ങളുടെ ഔദാര്യമാണ് . പണമില്ലാത്തവര്‍ ഇവിടെ പഠിക്കേണ്ട.’

ഒരു ജനതയുടെ വിദ്യാഭ്യാസം അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുകയും പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം അധികാരികളാണ് നമ്മുടെ നാടിന്റെ ശാപം.

ഗസ്റ്റുകളായി നിന്ന പെണ്‍കുട്ടികളെ അവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ അനശ്വര ഹോസ്റ്റലിലേക്ക് പെര്‍മനന്റായി അലോട്ട് ചെയ്തു. ഇതോടെ അനശ്വരയില്‍ 300 പേരുടെ സ്ഥാനത്ത് 450 ഓളം പേര്‍ വരുന്നു. സരോവര്‍ ബോയ്‌സ് ഹോസ്റ്റലിലെ അവസ്ഥ ഇതിലും പരിതാപകരം. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് നടത്തിയ കുളിസമരത്തിന്റെ ഫലമായി വിസി ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ചു. അനശ്വര ഹോസ്റ്റല്‍ സന്ദര്‍ശനത്തിലെ അവരുടെ പ്രകടനം പറയാതെ വയ്യ.

ഞാനും ഒരുപാട് പഠിച്ചതാണ് . ഇതിലും ചെറിയ റൂമില്‍ ഞാനും കുടുംബവും ഞങ്ങടെ വേലക്കാരിയും താമസിച്ചിട്ടുണ്ട്. ഇതീ തലമുറയുടെ പ്രശ്‌നമാണ്. ഞാനൊക്കെ പത്തിലൊന്നായി ജനിച്ചതാ, നിങ്ങള്‍ ഒന്നും രണ്ടും ആയതിന്റെ പ്രശ്‌നമാണ്, വളര്‍ത്തുദോഷമാണ് . പെണ്‍കുട്ടികളായാല്‍ അടക്കവും ഒതുക്കവും ചിട്ടയും വേണം. ഭാവിയില്‍ നിങ്ങള്‍ക്കതത്യാവശ്യമാണ് . അടുക്കും ചിട്ടയോടെയും സാധനങ്ങള്‍ വെച്ചാല്‍ ഒരു മുറിയില്‍ സുഖമായി മൂന്നും നാലും പേര്‍ക്ക് കഴിയാം. ആണ്‍കുട്ടികളോടിത് പറയാന്‍ പറ്റില്ലല്ലോ.’

ഒരു വേലക്കാരിയെ വെക്കാനുള്ള കാശുണ്ടായിരുന്നേല്‍ സ്വസ്ഥമായി ശ്വസിക്കാവുന്ന ഒരു പുരയിലേക്ക് മാറാമായിരുന്നെന്ന് ചിന്തിക്കുന്ന അമ്മമാരുടെ മക്കളാണ് ഞങ്ങള്‍.

ഇത്രയും ജീര്‍ണിച്ച സാമൂഹ്യബോധവും സ്ത്രീവിരുദ്ധതയും കൊണ്ടുനടക്കുന്ന ഈ വനിതാ വൈസ് ചാന്‍സിലര്‍ എങ്ങനെയാണിവിടെ തുല്യത നടപ്പാക്കുക? വിസിയുടെ സന്ദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായ നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, തൊട്ടുപിന്നാലെ 155 രൂപയായിരുന്ന ഹോസ്റ്റല്‍ മാസവാടക ഒറ്റയടിക്ക് 450 രൂപയാക്കി ഉയര്‍ത്തി. ഹോസ്റ്റല്‍ സംബന്ധ ചെലവുകളുമായി ഒത്തുപോകുന്നില്ലെന്ന് ന്യായം. ഇതേ സമയം ഏഴ് ഹോസ്റ്റലുകളിലേക്ക്, പ്രതിമാസം 20,000 രൂപ ശമ്പളമുള്ള ‘ഹോസ്റ്റല്‍ മാനേജര്‍’ എന്ന പുതിയ തസ്തികക്ക് രൂപം നല്‍കി. അതോടെ ഒരു മാസം 1,40,000രൂപയുടെ അനാവശ്യ അധികച്ചെലവ് സര്‍വകലാശാലക്ക് വരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂലൈ 27, 28, 29 ദിവസങ്ങളില്‍ സമരം നടന്നു. വിദ്യാര്‍ത്ഥി സമരങ്ങളുടെ വീര്യവും സത്യസന്ധതയും മനസ്സിലാക്കാതെ അധികാരികള്‍ അനീതി തുടര്‍ന്നുകൊണ്ടേയിരുന്നു.

റാഞ്ചി, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പതു പെണ്‍കുട്ടികളെ തഴഞ്ഞ്, എറണാകുളം ജില്ലയിലെ ഏതാനും കുട്ടികള്‍ക്ക് ബിടെക് ഗേള്‍സ് ഹോസ്റ്റലില്‍ ജൂലൈ 30-ന് അലോട്ട്‌മെന്റ് നല്‍കിയതാണ് സമരത്തിന്റെ ഭാവം മാറ്റിയത്. ഇതേ തുടര്‍ന്നാണ് അന്നേദിവസം അര്‍ധരാത്രിയിലെ ലാത്തിചാര്‍ജും ഏഴു വിദ്യാര്‍ത്ഥികളുടെ അറസ്റ്റും സംഭവിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ (പെണ്‍കുട്ടികളുടെ മാത്രം) വീട്ടിലേക്ക് അച്ചടക്കലംഘനത്തിന്റെ വാദങ്ങള്‍ നിരത്തി രജിസ്ട്രാര്‍ കത്തയച്ചു. രജിസ്ട്രാറുടെ ഇത്തരം സ്ത്രീവിരുദ്ധ നടപടികള്‍ സ്വന്തം പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള മൗലികാവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുകയാണ്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. റാഗിങ്ങില്‍ നിന്നും രക്ഷിക്കാനെന്ന പേരില്‍ അവര്‍ക്കായ് മാറ്റിവെച്ച ഐശ്വര്യ, സനാതന ഹോസ്റ്റലുകളില്‍ ഇപ്പോഴും 60% മുറികള്‍ അടഞ്ഞു കിടക്കുമ്പോഴാണ്, കുസാറ്റിന്റെ പരിസരത്തുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നത്. ഏത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണിവര്‍ ഇത്രയും കടുത്ത രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി നിഷേധിക്കുന്നത്? വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇത്തരം കഴുകന്മാര്‍ കയറിക്കൂടുമ്പോള്‍ പൊലിഞ്ഞുപോകുന്നത് ഈ നാടിന്റെ സ്വപ്നങ്ങളാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍