UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ കയ്യേറ്റം സ്ഥിരീകരിച്ച് ജില്ല കളക്ടര്‍

ചാലക്കുടിയിലെ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന് റിപ്പോര്‍ട്ട്

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്നു ജില്ല കളക്ടര്‍. ഇതേക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദിലീപിന്റെ കയ്യേറ്റം കളക്ടര്‍ സ്ഥിരീകരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു റവന്യു മന്ത്രി അറിയിച്ചിട്ടുണ്ട്.

ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണു നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണം വന്നതിനെ തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കളക്ടര്‍ എ കൗശികിനെ റവന്യു വകുപ്പ് ചുമതലപ്പെടുത്തിയത്. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കയ്യേറ്റം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നായിരുന്നു പരാതി ഉയര്‍ന്നത്. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിക്കാരനായ അഡ്വക്കേറ്റ് കെ സി സന്തോഷ് ഉന്നയിച്ചിരുന്നു.

2006 ല്‍ ബിജു ഫിലിപ്പ്, അഗസ്റ്റിന്‍ എന്നിവരുമായി ചേര്‍ന്നാണ് ദിലീപ് ഈ ഭൂമി വാങ്ങിയതെന്നു പറയുന്നു. തിയേറ്ററിന്റെ നിര്‍മാണവേളയില്‍ തന്നെ കയ്യേറ്റത്തെ കുറിച്ചുള്ള പരാതി ഉയര്‍ന്നിരുന്നെങ്കിലും അന്നു ജില്ല കളക്ടര്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍