UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് താരങ്ങളെ അണിനിരത്തി ദാബൂ രത്നാനിയുടെ കലണ്ടര്‍

ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഋത്വിക് റോഷന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, വിദ്യ ബാലന്‍, അനുഷ്‌ക ശര്‍മ, ശ്രദ്ധ കപൂര്‍ തുടങ്ങിയവരെല്ലാം കലണ്ടറിലുണ്ട്.

ബോളിവുഡ് താരങ്ങളെ വച്ച് പ്രമുഖ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനി ഒരുക്കിയ ഫോട്ടോ കലണ്ടര്‍ ശ്രദ്ധേയമാകുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ബോളിവുഡ് താരങ്ങളെ വച്ച് ആകര്‍ഷകമായ കലണ്ടറാണ് ഇത്തവണയും ദാബൂ ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഋത്വിക് റോഷന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, വിദ്യ ബാലന്‍, അനുഷ്‌ക ശര്‍മ, ശ്രദ്ധ കപൂര്‍ തുടങ്ങിയവരെല്ലാം കലണ്ടറിലുണ്ട്. ഇവരെ കൂടാതെ സണ്ണി ലിയോണ്‍, യുവനായികമാരായ ആലിയ ഭട്ട്, ദിശ പഠാനി തുടങ്ങിയവരും കലണ്ടറില്‍ ഇടം പിടിച്ചു.

അടുത്ത ഈ കലണ്ടറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദാബൂവിനേയും ഭാര്യയേയും കുറിച്ചുള്ള രഹസ്യം താന്‍ പുറത്തുവിടുമെന്ന് ഷാരൂഖ് ഖാന്‍ തമാശയായി പറഞ്ഞു. അവര്‍ അമിതമായ കാമാസക്തിയുള്ളവരാണെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടു. ബോളിവുഡ് അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന കലണ്ടര്‍ തനിക്ക് ഇഷ്ടമായെന്നാണ് അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്.

ദാബൂ കലണ്ടറിലെ ഫോട്ടോകള്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍