UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദാദ്രിയിലെ മട്ടണ്‍ ബീഫായത് യുപി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ; കനയ്യ

അഴിമുഖം പ്രതിനിധി

ദാദ്രിയിലെ മട്ടണ്‍ ബീഫായത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യകുമാര്‍. തൃശൂരില്‍ ഇഎംഎസ് അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് കനയ്യ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജെ.എന്‍.യു സംഭവത്തിലെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ ഒറിജിനലാണെന്ന് ദില്ലി പോലീസ് പറഞ്ഞതും ഇതേ കാരണത്താലാണ് എന്നും കനയ്യ പറഞ്ഞു.

വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പണമുള്ളൂ നാടിന്റെ വികസനത്തിന് പണമില്ല,അദ്ദേഹം എപ്പോഴും ഫ്ലൈറ്റ്മോഡിലാണ് എന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. സമൂഹത്തിനായി പോരാടുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുണ്ടെന്നും കനയ്യ ആരോപിച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍