UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രായമായവര്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാന്‍ ദിവസേനെയുള്ള വ്യായാമം ഗുണം ചെയ്യുമെന്ന് പഠനം

എഴുപതിനും എണ്‍പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 1635-പേരിലാണ് പഠനം നടത്തിയത്

സഹന ബിജു

സഹന ബിജു

വാര്‍ദ്ധക്യം അവശതകളുടെ കൂടി കാലമാണ്. അറുപത്തഞ്ചോ അതിന് മുകളിലോ പ്രായമുള്ള നാലിലൊന്നു പേരും നടക്കാനോ പടികള്‍ കയറാനോ പ്രയാസം അനുഭവിക്കുന്നവരാണ്. പ്രായം കൂടും തോറും ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പ്രയാസമായി വരുന്നു. എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ ദിവസവും ഉള്ള വ്യായാമം സഹായിച്ചേക്കും.

പതിവായി വ്യായാമം ചെയ്യുന്നത് മൂലം പ്രായമായവരില്‍ ഒറ്റക്ക് എല്ലാ കാര്യങ്ങളും ചെയ്യാനുള്ള ആരോഗ്യം ലഭിക്കും എന്നാണ് അമേരിക്കന്‍ ജെറിയാട്രിക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. എഴുപതിനും എണ്‍പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 1635-പേരിലാണ് പഠനം നടത്തിയത്. ഇവരെല്ലാവരും ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ ആയിരുന്നു.

പഠനത്തിന്റെ തുടക്കത്തില്‍ ഇതില്‍ പങ്കെടുത്തവര്‍, ആരുടെയും സഹായമില്ലാതെ ഒരു മൈലിന്റെ നാലിലൊന്ന് ദൂരം നടന്നു. പഠനത്തില്‍ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പ് പതിവായി വ്യായാമം ചെയ്തു. കൂടാതെ ദിവസവും അര മണിക്കൂര്‍ നടത്തം, ബാലന്‍സ് ട്രെയിനിങ്, പേശികള്‍ക്ക് സാക്‌റ്റെജി കൂട്ടുന്ന വ്യായാമങ്ങള്‍ ഇവയും ചെയ്തു.

രണ്ടാമത്തെ ഗ്രൂപ്പ് 26 ആഴ്ച നീണ്ട വര്‍ക്‌ഷോപ്പില്‍ പങ്കെടുത്തു. ആരോഗ്യ സംവിധാനം, സുരക്ഷിതമായി യാത്ര ചെയ്യല്‍, ആരോഗ്യ പരിശോധന, ആരോഗ്യ പോഷണ വിദ്യാഭ്യാസം എങ്ങനെ നേടാം ഇവയെക്കുറിച്ചെല്ലാം മനസിലാക്കി. വര്‍ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍ ഇതില്‍ പങ്കെടുത്തവരെ അഞ്ചു മുതല്‍ പത്തു മിനുട്ട് വരെ ചെറിയ വ്യായാമം ചെയ്യിച്ചു.

പഠനത്തിന് മുന്‍പും 6,12,24,36 മാസങ്ങളിലും ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ ഡിസബിലിറ്റി ടെസ്റ്റ് നടത്തി. ആരോഗ്യ വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുത്തവരെ അപേക്ഷിച്ചു വ്യായാമം ചെയ്ത ഗ്രൂപ്പിലെ ആളുകള്‍ക്ക് നടക്കാനുള്ള പ്രയാസം കുറഞ്ഞതായി കണ്ടു. പ്രായമായവരില്‍ ദിവസേനയുള്ള വ്യായാമം ആരോഗ്യം മെച്ചപ്പെടുത്തും എന്ന് ഈ പഠനം തെളിയിക്കുന്നു.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍