UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എക്‌സിറ്റ് പോള്‍: ദൈനിക് ജാഗരണ്‍ ഓണ്‍ലൈന്‍ എഡിറ്ററെ അറസ്റ്റ് ചെയ്ത് വിട്ടു

13ന്റെ ദൈനിക് ജാഗരണ്‍ പത്രത്തില്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിടുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചുള്ള ഫലമാണ് ജാഗരണ്‍ പുറത്ത് വിട്ടത്.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട ദൈനിക് ജാഗരണ്‍ എഡിറ്ററെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ദൈനിക് ജാഗരണ്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ശശാങ്ക് ശേഖര്‍ ത്രിപാഠിയെ അറസ്റ്റ് ചെയ്തത്. ആര്‍ഡിഐ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ദൈനിക് ജാഗരണ്‍ എക്‌സിറ്റ് പോള്‍ സംഘടിപ്പിച്ചത്. ത്രിപാഠിയെ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.

ത്രിപാഠിക്ക് പുറമെ ദൈനിക് ജാഗരണ്‍ ചീഫ് എഡിറ്റര്‍ക്കും ആര്‍ഡിഐ എംഡിയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 11നാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 13ന്റെ ദൈനിക് ജാഗരണ്‍ പത്രത്തില്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിടുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചുള്ള ഫലമാണ് ജാഗരണ്‍ പുറത്ത് വിട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍