UPDATES

ചരിത്രത്തില്‍ ഇന്ന്

1959 മാര്‍ച്ച് 17: ദലൈ ലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു

1957 മാര്‍ച്ച് 17: സെബുവിലെ മൗണ്ട് മാന്‍ഗ്ഗലില്‍ വച്ച് നടന്ന വിമാന അപകടത്തില്‍ ഫിലിപ്പിന്‍സിലെ ഏറ്റവും ജനകീയ നേതാക്കളില്‍ ഒരാളായ റമോണ്‍ ഡെല്‍ ഫിയേറോ മാഗ്‌സാസെ അന്തരിച്ചു

1959 മാര്‍ച്ച് 17: ഇന്ത്യ

ടിബറ്റ് വിമതരും ചൈനീസ് സൈന്യവും തമ്മിലുള്ള സായുധ പോരാട്ടം 1950-കളോടെ അവസാനം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ചൈനീസ് സൈന്യം കടുത്ത പോരാട്ടം അഴിച്ചുവിടുകയും അന്ന് 23 വയസുണ്ടായിരുന്ന പതിനാലാമത് ദലൈ ലാമയുടെ ജീവിന് ഭീഷണിയുണ്ടാവുകയും ചെയ്തു. അദ്ദേഹത്തെ വധിക്കുകയോ തടങ്കലിലാക്കുകയോ ചെയ്യുന്നതില്‍ നിന്നും സൈന്യത്തെ തടയുന്നതിനായി ലാസയിലുള്ള ദലൈ ലാമയുടെ കൊട്ടാരത്തിന് ടിബറ്റുകാര്‍ കാവല്‍ നിന്നു. 1959 മാര്‍ച്ച് 17-ന് ഒരു പട്ടാളക്കാരന്റെ വേഷം ധരിച്ച ദലൈ ലാമ ജനക്കൂട്ടത്തില്‍ ഇടകലര്‍ന്ന് മടക്കമില്ലാത്ത ഒരു രക്ഷപ്പെടല്‍ നടത്തി. ഹിമാലയത്തിലൂടെ കാല്‍നടയായി സഞ്ചരിച്ച് അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തി. ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട് അഭയം തേടുന്നത് വരെ ദലൈ ലാമ കൊല്ലപ്പെട്ടു എന്നാണ് ലോകം ധരിച്ചിരുന്നത്. ഇന്ത്യ അദ്ദേഹത്തിന് അഭയം നല്‍കുകയും, ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര താഴ്വരയിലേക്ക് നോക്കി നില്‍ക്കുന്ന ദൗലാദാര്‍ മലനിരകളില്‍പെട്ട ധരംശാലയില്‍ അദ്ദേഹം ഒരു ടിബറ്റന്‍ പ്രവാസി സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. ധരംശാലയ്ക്ക് സമീപം മക്ലോഡ് ഗഞ്ചിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാര്‍ ആസ്ഥാനത്താണ് ഇപ്പോള്‍ 83-കാരനായ ദലൈ ലാമ ജീവിക്കുന്നത്. 1865 ജനുവരി മുതല്‍ 1870 ജൂണ്‍ വരെ ബ്രിട്ടീഷ് പഞ്ചാബ് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന സര്‍ ഡൊണാള്‍ഡ് ഫ്രില്‍ മക്ലോഡിന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.


1957 മാര്‍ച്ച് 17: ലോകം


1957 മാര്‍ച്ച് 17-ന്, സെബുവിലെ മൗണ്ട് മാന്‍ഗ്ഗലില്‍ വച്ച് നടന്ന വിമാന അപകടത്തില്‍ ഫിലിപ്പിന്‍സിലെ ഏറ്റവും ജനകീയ നേതാക്കളില്‍ ഒരാളായ റമോണ്‍ ഡെല്‍ ഫിയേറോ മാഗ്‌സാസെ അന്തരിച്ചു. സ്പാനിഷ് കോളനിക്കാലഘട്ടത്തിന് ശേഷം ആദ്യത്തെ ഫിലിപ്പിന്‍ വംശജനായ പ്രസിഡന്റായിരുന്നും മഗ്‌സാസെ. സെബു നഗരത്തില്‍ നി്ന്നും മനിലയിലേക്ക് മടങ്ങുന്നതിനായി മാര്‍ച്ച് പതിനാറിനാണ് അദ്ദേഹം വിമാനം കയറിയത്. പിറ്റെ ദിവസം രാവിലെ അദ്ദേഹത്തിന്റെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. 1957 മാര്‍ച്ച് 31-ന് നടന്ന അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ രണ്ട് ദശലക്ഷം ജനങ്ങളാണ് പങ്കെടുത്തത്. ‘ജനക്കൂട്ടത്തിന്റെ ബിംബം,’ എന്നാണ് മാഗ്‌സാസെ അറിയപ്പെട്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍