UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ദലൈ ലാമയും സ്റ്റീവ് ജോബ്‌സും

Avatar

1989 ഒക്ടോബര്‍ 5
ദലൈ ലാമയ്ക്ക് നൊബേല്‍ സമ്മാനം

സ്വന്തം രാജ്യത്തില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന, തിബറ്റിന്റെ ആത്മീയ-രാഷ്ട്രീയ നേതാവ് ദൈല ലാമയെ തേടി 1989 ഒക്ടോബര്‍ 5ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്തി. തിബറ്റിലെ ചൈനീസ് അധിനിവേശത്തിനെതിരെ ലാമ നടത്തിയ സംഘടിത പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ഈ ഉന്നതപുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഹിംസയിലധിഷ്ഠിതമയ പോരാട്ടമായിരുന്നു ലാമയുടേത്. 1959 ല്‍ രാജ്യത്ത് നിന്ന് പുറത്താക്കിയ നാള്‍ തൊട്ട് ലാമ ഈ പോരാട്ടം ആരംഭിച്ചിരുന്നു. തിബറ്റില്‍ നിന്ന് ലാമ രക്ഷപ്പെട്ട് എത്തിയത് ഇന്ത്യയിലാണ്. ഹിമാചല്‍ പ്രേേദശിലെ ധര്‍മ്മശാലയില്‍ വാസമുറപ്പിച്ച ദലൈലാമ അവിടെയിരുന്നാണ് തന്റെ പോരാട്ടങ്ങള്‍ നയിച്ചത്. ദൗലാദറിലെ മക് ലിയോഡ് ഗഞ്ചിലാണ് ലാമ തന്റെ ആശ്രമം സ്ഥാപിച്ചത്. ഇപ്പോള്‍ ഈ ആശ്രമം ലോകശ്രദ്ധയില്‍ ഇടം നേടിയിട്ടുണ്ട്. ഓരോ വര്‍ഷവും ഈ ടിബറ്റന്‍ ആശ്രമം തേടി ലാമയുടെ ആയിരക്കണക്കിന് അനുയായികളാണ് എത്തുന്നത്.

പതിനാലാം ദൈലൈ ലാമ ആയ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ടെന്‍സിന്‍ ഗ്യാസ്റ്റോ എന്നാണ്.പതിമൂന്നാം ദലൈ ലാമ ലഹാസയുട പിന്‍ഗാമിയായി തിബറ്റന്‍ ബുദ്ധമതാനുയായികളുടെ ആത്മീയ നേതാവായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോള്‍ പ്രായം വെറും അഞ്ച് വയസ്സ്!

1950 കളിലാണ്ചൈന തിബറ്റിലേക്ക് കടന്നെത്തുന്നത്. ചൈനീസ് സേനയ്‌ക്കെതിരെ നടന്ന പോരാട്ടത്തിനൊടുവിലാണ്,1959 ല്‍ ലാമയും അനുയായികളും തിബറ്റില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. 1990 ല്‍ ലാമയുടെ ആത്മകഥയായ ‘നിഷ്‌കാസിതന്റെ സ്വാതന്ത്ര്യം’ പുറത്തിറങ്ങി.

2011 ഒക്ടോബര്‍ 5
സ്റ്റീവ് ജോബ്‌സ് അന്തരിച്ചു

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ്, ഈ നൂറ്റാണ്ടിലെ മഹാന്മാരായ സംരംഭകരില്‍ ഒരാളും ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ സഹസ്ഥാപകനുമായ സ്റ്റീവ് ജോബ്‌സ് അന്തരിക്കുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 56 വയസായിരുന്നു. കമ്പ്യൂട്ടര്‍ വ്യവസായത്തിലെ വിപ്ലവത്തിന് കാരണക്കാരനായ സ്റ്റീവ് പാന്‍ക്രിയാറ്റിക് ക്യാന്‍സറുമായി പൊരുതിയാണ് മരണത്തിന് കീഴടങ്ങിയത്. സ്റ്റീവ് ജോബ്‌സിന്റെ ജീവിതം ഒരു ചരിത്രമാണ്,ആയിരങ്ങള്‍ക്ക് ഈ ജീവിതം പ്രചോദനവുമാണ്. 1976 ല്‍ തന്റെ ഗാരേജില്‍ വച്ച് സ്റ്റീവും സുഹൃത്ത് സ്റ്റീഫന്‍ വോസ്‌നിയാകും ചേര്‍ന്നാണ് ആപ്പിളിന് രൂപം കൊടുക്കുന്നത്. 


ആപ്പിള്‍ സെക്കന്‍ഡ് അവതരിപ്പിച്ച സ്റ്റീവിന്റെ തന്നെ മറ്റൊരു കണ്ടുപിടുത്തമായിരുന്നു മാക്കിന്റോഷ്. പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ച സ്റ്റീവ് അവിടെവച്ചാണ് ആദ്യത്തെ കമ്പ്യൂട്ടര്‍ ആനിമേഷന്‍ സിനിമയായ ടോയ് സ്‌റ്റോറി നിര്‍മ്മിക്കുന്നത്. ഫൈന്‍ഡിംഗ് നെമോ, ഇന്‍ക്രഡിബിള്‍സ് എന്നീ ചിത്രങ്ങളെ പിന്തുടര്‍ന്നായിരുന്നു ടോയ് സ്‌റ്റോറിയുടെ ആവിഷ്‌കാരവും. 2001 ല്‍ ഐ പാഡ് മ്യൂസിക് പ്ലയറും, 2007 ല്‍ ഐ ഫോണും സ്റ്റീവ് ലോകത്തിന് സമ്മാനിച്ചു. 2010 ല്‍ ആദ്ദേഹം ഐ പാഡ് ടാബ് ലെറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിച്ചു. തോമസ് ആല്‍വ എഡിസണ്‍, ഹെന്റി ഫോര്‍ഡ് എന്നിവരോടൊപ്പമാണ് സ്റ്റീവ് ജോബ്‌സിനെയും ലോകം ആദരിക്കുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍