UPDATES

വായന/സംസ്കാരം

മനുഷ്യക്കടത്ത് കേസ്: ഗായകന്‍ ദാലെര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്ശിക്ഷ

മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ആളുകളെ അനധികൃതമായി വിദേശത്തേയ്ക്ക് കടത്തി എന്നാണ് ദാലര്‍ മെഹന്ദിക്കും സഹോദരന്‍ ഷംഷേര്‍ സിംഗിനും എതിരായ പരാതി. 1998ലും 99ലും മെഹന്ദിയും സഹോദരനും ചേര്‍ന്ന് 10 പേരെ ഇത്തരത്തില്‍ യുഎസിലേയ്ക്ക് കടത്തിയിരുന്നു.

മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി പോപ്പ് ഗായകന്‍ ദാലര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. പട്യാല കോടതിയാണ് 2003ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മെഹന്ദിയെ ശിക്ഷിച്ചത്. മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ആളുകളെ അനധികൃതമായി വിദേശത്തേയ്ക്ക് കടത്തി എന്നാണ് ദാലര്‍ മെഹന്ദിക്കും സഹോദരന്‍ ഷംഷേര്‍ സിംഗിനും എതിരായ പരാതി. 1998ലും 99ലും മെഹന്ദിയും സഹോദരനും ചേര്‍ന്ന് 10 പേരെ ഇത്തരത്തില്‍ യുഎസിലേയ്ക്ക് കടത്തിയിരുന്നു.

98ല്‍ നടി കരിഷ്മ കപൂറിനും അമ്മ ബബിതയ്ക്കുമൊപ്പമുള്ള യാത്രയില്‍ മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിച്ചിരുന്നു. ഗുജറാത്ത് സ്വദേശികളായ പ്രിയ, മീനു ബെന്‍, നിമു എന്നിവരെയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിച്ചത്. 99ല്‍ ജൂഹി ചൗള, രവീണ ടാണ്ഡന്‍, ജാവേദ് ജാഫ്രി തുടങ്ങിയവര്‍ക്കൊപ്പമുള്ള യാത്രയില്‍ മറ്റൊരു സംഘത്തെ ഇത്തരത്തില്‍ ന്യൂ ജഴ്‌സിയിലെത്തിച്ചു. അമേരിക്കയില്‍ അനധികൃതമായി കുടിയേറുന്നതിന് വേണ്ടി ആളുകളില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഡല്‍ഹിയിലെ കൊണോട് പ്ലേസിലുള്ള മെഹന്ദിയുടെ ഓഫീസ് റെയ്ഡ് ചെയ്ത പട്യാല പൊലീസ് രേഖകള്‍ പിടിച്ചെടുത്തിരുന്നു. 2006ല്‍ മെഹന്ദി നിരപരാധിയാണ് എന്നാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മെഹന്ദിക്കെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിചാരണ തുടരണമെന്ന് വ്യക്തമാക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍