UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബെംഗളുരുവില്‍ ദളിത്‌ വിദ്യാര്‍ഥിനിയെ റാഗ് ചെയ്തത് മലയാളികള്‍

അഴിമുഖം പ്രതിനിധി

ബെംഗളുരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ എടപ്പാള്‍  പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയെ റാഗ് ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍. കറുത്തവള്‍ എന്നു വിളിച്ചും മറ്റും ഇവര്‍ തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും വിദ്യാര്‍ഥിനി പറഞ്ഞു. മേയ് 9ന് ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അശ്വതിയെ ബലമായി ടോയ്ലറ്റ് ക്ലീനര്‍ കുടിപ്പിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് വിദ്യാര്‍ഥിനി. അശ്വതിയുടെ അന്നനാളം വെന്തുരുകിയ അവസ്ഥയിലാണ്. ആറുമാസത്തേക്ക് സാധാരണരീതിയില്‍ വെള്ളം പോലും കുടിക്കാന്‍ ആവാത്ത അവസ്ഥയാണ്‌ വിദ്യാര്‍ഥിനിയുടെത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍