UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലബുര്‍ഗി റാഗിംഗ് ; നടന്നിട്ടില്ലെന്ന് രാജീവ് ഗാന്ധി സര്‍വ്വകലാശാല

അഴിമുഖം പ്രതിനിധി

മലയാളിയായ ദളിത്‌ വിദ്യാര്‍ഥിനി ബെംഗളുരുവില്‍ റാഗിംഗിനിരയായ സംഭവത്തില്‍ കോളേജിനെ സംരക്ഷിച്ച് രാജീവ് ഗാന്ധി സര്‍വ്വകലാശാല. കലബുര്‍ഗി അല്‍ഖമര്‍ നഴ്സിംഗ് കോളേജില്‍ നടന്നത് റാഗിംഗ് അല്ല മറിച്ച് കുടുംബപ്രശ്നങ്ങള്‍ കാരണമുള്ള ആത്മഹത്യ ആണെന്ന് സര്‍വ്വകലാശാല സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. നടന്നത് ഇതുതന്നെയാണ് എന്നാണ് കോളേജ് അധികൃതരും വ്യക്തമാക്കിയിരുന്നത്. പെണ്‍കുട്ടിയുടെ ആരോപണം ഞെട്ടിക്കുന്നതാണ് എന്നും അധികൃതര്‍ പ്രതികരിച്ചിരുന്നു.

സീനിയര്‍ വിദ്യാര്‍ഥിനികള്‍ റാഗിംഗിനിടെ ടോയ്ലറ്റ് ക്ലീനര്‍ കുടിപ്പിച്ചതോടെ അന്നനാളത്തിനു ഗുരുതരമായി പരിക്കേറ്റ അശ്വതി ഇപ്പോള്‍ ചികിത്സയിലാണ്. കേസില്‍ സീനിയര്‍ വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലാം പ്രതിയായ കോട്ടയം സ്വദേശി ശില്‍പ്പ ജോയ്സ് ഒളിവിലാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍