UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ കാട്ടുനീതിയോ? സിപി ഐഎം പരാതിയില്‍ ദളിത് പെണ്‍കുട്ടികള്‍ ജയിലില്‍

അഴിമുഖം പ്രതിനിധി

ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് സിപിഎം നേതാക്കളെ ഓഫിസില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത ദളിത് യുവതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഐ എന്‍ ടി യു സി നേതാവ് രാജന്റെ മക്കളായ അഖില(30) അഞ്ജന(25) എന്നിവരെയാണ് തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റില്‍ വിട്ടത്. സാധാരണ കേസ് എന്ന നിലയില്‍ പരിഗണിക്കേണ്ടെന്നും ജാമ്യം ലഭിക്കേണ്ട പരാതിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നതെന്നും കോടതി റിമാന്‍ഡ് ഓര്‍ഡറിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. അഖില തന്റെ കൈക്കുഞ്ഞുമായാണ് ജയിലില്‍ കഴിയുന്നത്.

കുട്ടിമാക്കൂലുല്‍ സിപിഎം ബ്രാഞ്ച് ഓഫിസില്‍ കയറി ഡിവൈഎഫ് ഐ നേതാവ് ഷിജിനെ ആക്രമിച്ചതായാണ് യുവതികള്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ തങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയായിരുന്നുവെന്നും ഇതു ചോദിക്കാന്‍ ചെന്നപ്പോള്‍ തങ്ങളെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ സ്ഥിരമായി തങ്ങളെ അധിക്ഷേപിക്കാറുണ്ടെന്നും യുവതികള്‍ പറയുന്നു.

യുവതികള്‍ക്കെതിരെ പൊലീസ് ഉണ്ടാക്കിയിരിക്കുന്നത് കള്ളക്കേസാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കാട്ടുനീതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍