UPDATES

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദളിത് വൃദ്ധനെ യുപിയില്‍ ചുട്ടു കൊന്നു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദളിതനായ 90 വയസുകാരനെ കോടാലി കൊണ്ട് ആക്രമിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തു. ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഒരു മുസ്ലീമിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് യുപിയില്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ഭാര്യയ്ക്കും മകന്‍ ദുര്‍ജ്ജനും സഹോദരനും ഒപ്പം മൈദാനി ബാബാ ക്ഷേത്രത്തിലേക്ക് പോയ ചിമ്മ എന്ന വൃദ്ധനാണ് ക്രൂരതയ്ക്ക് ഇരയായത്. സഞ്ജയ് തിവാരിയെന്നയാള്‍ ഇവരെ തടയുകയായിരുന്നു. എന്നാല്‍ മുന്നോട്ടു നടന്ന ചിമ്മയെ തിവാരി കോടാലി കൊണ്ട് ആക്രമിക്കുകയും തീകൊളുത്തുകയും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി വിശ്വാസികള്‍ നോക്കിനില്‍ക്കേയാണ് കൊലപാതകം നടന്നത്. തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. തിവാരിയുടെ രണ്ട് സഹായികളെ പൊലീസ് തിരയുന്നുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍