UPDATES

എഡിറ്റര്‍

ഒരു തമിഴ് ദളിത് കവി ചെയ്ത കുറ്റം

Avatar

തമിഴ് സാഹിത്യത്തില്‍ തന്റെതായൊരു സ്ഥാനമുള്ള കവിയാണ് എന്‍ ഡി രാജ്കുമാര്‍. നാല്‍പ്പത്തിയേഴുകാരനായ ഈ ദളിത് കവിയെ കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ വച്ചു നടന്ന സാഹിത്യ അക്കാദമിയുടെ ബുക്ക് എക്‌സിബിഷനിലേക്ക് ക്ഷണിച്ചിരുന്നു. കേന്ദ്ര പുസ്തകവാരാഘാഷത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ‘എന്റെ പുസ്തകവും ഞാനും’ എന്ന വിഷയത്തില്‍ സംസാരിക്കാനായിരുന്നു രാജ്കുമാറിനെ ചുമതലപ്പെടിത്തിയിരുന്നത്. അദ്ദേഹത്തെ സ്വാഗതം ചെയ്ത് സംസാരിച്ചയാള്‍, കണ്ണദാസന്‍, മുഹമ്മദ് മെഹ്ത, വൈരമുത്തു എന്നീ കവികളുടെ ശ്രേണിയില്‍ ബന്ധപ്പെടുത്തിയാണ് രാജ്കുമാറിനെ പ്രകീര്‍ത്തിച്ചത്. എന്നാല്‍ സംസാരിക്കാനുള്ള തന്റെ ഊഴം എത്തിയപ്പോള്‍ രാജ് കുമാര്‍ പറഞ്ഞു-‘ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്, ഇവിടെ പറഞ്ഞ തമിഴ് സാഹിത്യപാരമ്പര്യത്തില്‍ എനിക്കൊരു സ്ഥാനമില്ല. എന്റെ ഭൂമിക വേറെയാണ്. നേരത്തെ സൂചിപ്പിച്ചവരുടെ കലാസൃഷ്ടിക്കളെ കുറിച്ച് എനിക്ക് പ്രത്യേകിച്ച് അഭിപ്രായവുമില്ല. ഞാന്‍ ഇവിടെ സംസാരിക്കാനുദ്ദേശിക്കുന്നത് എന്നെ എല്‍പ്പിച്ച വിഷയത്തിലാണ്’.

രാജ്കുമാറിന്റെ ഈ വാക്കുകള്‍ സദസിലുണ്ടായിരുന്ന ചിലരെ പ്രകോപിപ്പിച്ചു. കണ്ണദാസനെപ്പോലുള്ള മഹാന്മാരെ അപമാനിച്ചു എന്ന കുറ്റം രാജ്കുമാറിനു മേല്‍ അരോപിക്കപ്പെട്ടു. വിശദമായി വായിക്കുക.

http://scroll.in/article/691444/How-a-Dalit-poet-was-browbeaten-into-silence-at-a-Sahitya-Akademi-event

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍