UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് പ്രതിഷേധം; ലക്‌നൗവിലും ഗുജറാത്ത് ആവര്‍ത്തിക്കുന്നു

അഴിമുഖം പ്രതിനിധി

ഗുജറാത്തില്‍ ആളിക്കത്തുന്ന ദളിത് പ്രക്ഷോഭം ലക്‌നൗവിലേക്കും വ്യാപിക്കുന്നു. ഗോ സംരക്ഷകരുടെ മര്‍ദ്ദനത്തിനെതിരെയാണ് ഇവിടെയും ദളിതര്‍ ശക്തമായി പ്രതികരിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. ചത്തു പശുക്കളുടെ ശവം മറവു ചെയ്യാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 28 ന് തക്‌റോഹയിലാണ് പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് രണ്ടു ദളിതരെ ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ചത്.

ലക്‌നൗ നഗരസഭയില്‍ ഇക്കാര്യം സംബന്ധിച്ച് ഒരു കോണ്‍ട്രാക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കേണ്ട ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കാണിച്ച് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ജുലൈ 28ന് നടന്ന സംഭവങ്ങള്‍ക്ക് ശേഷം ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ലെന്നു ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ച വിദ്യാസാഗറും ഛോട്ടിയും പറഞ്ഞു. തന്റെ കീഴില്‍ പണിയെടുക്കുന്ന 18 ദളിതരില്‍ രണ്ട് പേര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്നു പോലീസിലും മറ്റും പരാതി നല്‍കിയ കോണ്‍ട്രാക്ടര്‍ മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു.

തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവ് പ്രകാരം ചത്ത പശുവിന്റെ ശവം നീക്കം ചെയ്യുകയായിരുന്ന വിദ്യാസാഗറിനെയും ഛോട്ടിയെയും കശാപ്പ് ആരോപിച്ച് ഗോ സംരക്ഷകര്‍ ആക്രമിക്കുകയായിരുന്നു. ഇനി ഈ ജോലി തുടര്‍ന്നാല്‍ അവരെ കൊല്ലുമെന്നും ഗോ സംരക്ഷകര്‍ ഭീഷണിപ്പെടുത്തിയതായും മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. ഇനി ചത്ത പശുക്കളുടെ ശവം എടുക്കില്ലെന്നും അത് എല്ലാവരുടെയും വീടിന് മുമ്പില്‍ കിടക്കട്ടെയെന്നും കോണ്‍ട്രാക്ടര്‍ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍