UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് പീഡനം: ഇഫ്ളു വിസിക്ക്‌ പട്ടിക വര്‍ഗ ദേശീയ കമ്മീഷന്റെ നോട്ടീസ്

അഴിമുഖം പ്രതിനിധി

ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാല (ഇഫ്‌ളു) കാമ്പസിലെ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്നും ദളിത് ഗവേഷകനായ കൂണല്‍ ദുഗ്ഗലിനെ ഒഴിവാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ സുനൈന സിംഗിന് പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ദേശീയ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്. ഈ മാസം 27-ന് ന്യൂഡല്‍ഹിയില്‍ കമ്മീഷനു മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

എസ് സി, എസ് ടി ടീച്ചേഴ്‌സ് ഫോറവും ഹൈദരാബാദ് സര്‍വകലാശാലയിലെ സാമൂഹിക നീതിക്കുവേണ്ടിയുള്ള ജെ എ സിയും ദുഗ്ഗലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍