UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ പരിപാടിക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ ദലിത് കുട്ടികളെ പുറത്തിരുത്തി

കുട്ടികളോട് പുറത്ത് കുതിരയെ കെട്ടുന്ന സ്ഥലത്ത് പോയിരിക്കാനാണ് ആവശ്യപ്പെട്ടത്. പകുതിക്ക് വച്ച് എഴുന്നേറ്റ് പോകരുതെന്നും പറഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിനിടയിലും ജാതി വിവേചനം നേരിട്ടതായി കുട്ടികള്‍ പരാതിയില്‍ പറയുന്നു.

പരീക്ഷ പര്‍ ചര്‍ച്ച പരിപാടിക്ക് ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ദലിത് കുട്ടികളെ റൂമിന് പുറത്തിരുത്തി. ഹിമാചല്‍പ്രദേശിലെ കുളുവിലാണ് സംഭവം. കുതിരകളെ കെട്ടിയിടുന്ന സ്ഥലത്താണ് ദലിത് കുട്ടികളെ ഇരുത്തിയത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള തത്സമയ പരീക്ഷ പര്‍ ചര്‍ച്ച പരിപാടി സ്‌ക്രീനില്‍ കാണിക്കുമ്പോളാണ് ദലിത് കുട്ടികളെ പുറത്തിരുത്തിയത്. സ്‌കൂള്‍ നോട്ട് ബുക്കില്‍ ഹിന്ദിയിലാണ് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മെഹര്‍ ചന്ദ് എന്ന അധ്യാപകനാണ് കുട്ടികളോട് പുറത്ത് കുതിരയെ കെട്ടുന്ന സ്ഥലത്ത് പോയിരിക്കാന്‍ ആവശ്യപ്പെട്ടത്. പകുതിക്ക് വച്ച് എഴുന്നേറ്റ് പോകരുതെന്നും പറഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിനിടയിലും ജാതി വിവേചനം നേരിട്ടതായി ദലിത് കുട്ടികള്‍ പരാതിയില്‍ പറയുന്നു. പട്ടികജാതിക്കാരായ കുട്ടികളെ വേറെ മാറ്റിയിരുത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അടക്കമുള്ളവര്‍ തൊട്ടുകൂടായ്മ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്ന് കുട്ടികള്‍ പറയുന്നു.

സ്‌കൂളിലെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അനുസൂചിത് ജാതി കല്യാണ്‍ സംഘ് എന്ന സംഘടന ഹെഡ്മാസ്റ്റര്‍ രാജന്‍ ഭരദ്വാജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് തേടി കര്‍ശന നടപടി സ്വീകരിക്കാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഈ പരാതി സംബന്ധിച്ച് അന്വേഷിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍