UPDATES

എഡിറ്റര്‍

ദളിത് വിധവയ്ക്ക് നീതി; ഒരു കോടതിയ്ക്ക് ഇങ്ങനെയും പ്രവര്‍ത്തിക്കാം

ബീഹാറിലെ പാറ്റ്നയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെ ഔറംഗബാദില്‍ താമസിക്കുന്ന ദളിത്‌ വിധവ ഊര്‍മ്മിള കുവാര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ജോലി ചെയ്തിരുന്ന സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ടത്. സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണം തയ്യാറാക്കുകയായിരുന്നു അവരുടെ ജോലി.

ഭര്‍ത്താവ് മരിച്ച ഉടനെ അവരെ ജോലിയില്‍ പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിക്കുകയായിരുന്നു. 10000 രൂപ കൈക്കൂലി നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കുകയുള്ളൂ എന്നാണ് അയാള്‍ ഊര്‍മ്മിളയോടു പറഞ്ഞത്.

ജില്ലാ മജിസ്ട്രേറ്റിനെ കാണാന്‍ പോകുമ്പോള്‍ ഊര്‍മ്മിള കുവാര്‍ വിചാരിച്ചിരുന്നില്ല തനിക്ക് നീതി ലഭിക്കാന്‍ 24 മണിക്കൂര്‍ മതിയെന്ന്.

എന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് കന്വാല്‍ തനുജ് ആ പരാതിക്കാരിക്ക് നീതി വാങ്ങിക്കൊടുക്കുന്നതില്‍ അമാന്തം കാട്ടിയില്ല. ഓഫീസില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ കന്വാല്‍ തനുജ് നടപടി സ്വീകരിച്ചത് പെട്ടന്നായിരുന്നു.

പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത മജിസ്ട്രേറ്റ് ഊര്‍മ്മിള പാകം ചെയ്ത ഭക്ഷണവും കഴിച്ചിട്ടാണ് മടങ്ങിയത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/14uqVL  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍