UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിത് പ്രക്ഷോഭം: രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടേയും മുന്‍ മന്ത്രിയുടേയും വീട് കത്തിച്ചു

മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ ആളുകള്‍ വരുന്ന സംഘം രാജ് കുമാരി ജാതവ് എംഎല്‍എയുടേയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭരോസിലാല്‍ ജാതവിന്റേയും വീടുകളാണ് കത്തിച്ചത്.

ദലിത് പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടേയും ദലിത് വിഭാഗക്കാരനായ മുന്‍ മന്ത്രിയുടേയും വീടുകള്‍ കത്തിച്ചു. തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള കരോളി ജില്ലയിലെ ഹിന്ദോനിലാണ് സംഭവം. മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ ആളുകള്‍ വരുന്ന സംഘം രാജ് കുമാരി ജാതവ് എംഎല്‍എയുടേയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭരോസിലാല്‍ ജാതവിന്റേയും വീടുകളാണ് കത്തിച്ചത്.

ജനക്കൂട്ടം ദലിത് വിഭാഗക്കാര്‍ താമസിക്കുന്ന വീടുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. സവായ് മധോപൂരിലും ഹിന്ദോനിലും പ്രക്ഷോഭം അക്രമാസക്തമായി. ഹിന്ദോന്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം തടയുകയും കലാപബാധിത പ്രദേശങ്ങളില്‍ 15,000 മുതല്‍ 20,000 വരെ പ്രക്ഷോഭകാരികളാണ് ഇവിടെയുണ്ടായിരുന്നത്. ദലിത് ഇതര ജാതിക്കാര്‍ ഇവര്‍ക്കെതിരെ മറ്റൊരു പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. തിങ്കളാഴ്ച 50 പേരേയും ചൊവ്വാഴ്ച 45 പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 172 കേസുകള്‍ ഭാരത് ബന്ധിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍