UPDATES

കൂലി ചോദിച്ച ദളിത് തൊഴിലാളിയെ തല്ലിക്കൊന്നു

അഴിമുഖം പ്രതിനിധി

ഒരു പകല്‍ മുഴുവന്‍ പണിയെടുത്തതിന് 100 രൂപ കൂലി ചോദിച്ച ദളിത് തൊഴിലാളിയെ തല്ലിക്കൊന്നു. ആഗ്രയിലാണ് സംഭവം. 40 വയസ്സുള്ള പപ്പുവാണ് മരിച്ചത്. കത്ര വാസിര്‍ ഖാന്‍ പ്രദേശത്തുള്ള റിട്ടയര്‍ മേജര്‍ എംഎല്‍ ഉപാധ്യയുടെ കൊച്ചുമകന്‍ ജയകൃഷ്ണനാണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.

ക്ഷേത്രത്തിനടുത്ത ഇവരുടെ ഭൂമിയില്‍ പണിയെടുത്തതിന് ശേഷം കൂലി ചോദിച്ചെത്തിയ പപ്പുവും ജയകൃഷ്ണനും തമ്മില്‍ വേതനക്കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പപ്പുവിനെ ഇടിച്ച് വീഴ്ത്തിയ ജയകൃഷ്ണന്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെ സംഭവസ്ഥലത്ത് വച്ച് തന്നെ പപ്പു മരിച്ചു.

അതെസമയം പപ്പുവിന്റെ മരണ വാര്‍ത്തയറിഞ്ഞ ബന്ധുക്കളടക്കമുള്ള ജനക്കൂട്ടം പ്രദേശത്ത് രൂക്ഷമായ അക്രമണമാണ് അഴിച്ച് വിട്ടന്നത്. നിരവധി ഇരുചക്ര വാഹനങ്ങള്‍ തീയിട്ടു. ജയകൃഷ്ണനെ തെരഞ്ഞെത്തിയ ആള്‍ക്കൂട്ടം റിട്ട. മേജറെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍