UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്ക് ദലിതരും ആദിവാസികളും വോട്ട് ബാങ്ക് മാത്രമെന്ന് മായാവതി

വോട്ട് നേടിയ ശേഷം ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നത്

ബിജെപിയും കോണ്‍ഗ്രസും ദലിതരെയും ആദിവാസികളെയും വോട്ട്ബാങ്കായായി മാത്രമാണ് കണക്കാക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്തെ പാവപ്പെട്ട ദലിതര്‍ക്കുള്ള സംവരണം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വോട്ട് നേടിയ ശേഷം ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നത്. ഹൈദ്രാബാദ് സര്‍വകലാശാലയിലെ സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ ഇത് മനസിലാക്കാമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ നയമാണ്.

അതുകൊണ്ടാണ് ഉത്തരാഖണ്ഡില്‍ ദലിതര്‍ക്ക് ജോലിക്കയറ്റം ലഭിക്കാത്തതെന്നും മായാവതി കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിനെ നയിക്കുന്നതാണ് രാജ്യത്ത് പട്ടിണിയും വിലക്കയറ്റവും തടയാന്‍ കഴിയാത്തതിന്റെ പ്രധാനകാരണമെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍