UPDATES

ക്ഷേത്രത്തില്‍ പ്രവേശിച്ച നാല് ദളിതര്‍ക്ക് പിഴ ശിക്ഷ

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ഹോളനര്‍സിപ്പൂര്‍ താലൂക്കിലെ സിങ്കരനഹള്ളിയിലെ ശ്രീബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച നാല് ദളിത് സ്ത്രീകള്‍ക്ക് മേല്‍ജാതിക്കാര്‍ പിഴ വിധിച്ചു. എന്നാല്‍ ഈ സ്ത്രീകള്‍ പിഴ ഒടുക്കാന്‍ തയ്യാറായില്ല. പൂജ നടത്താന്‍ തങ്ങളുടെ കൈയില്‍ നിന്നും സംഭാവന വാങ്ങിയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അവര്‍ വാദിച്ചു. 20 പേരുള്ള സ്വയം സഹായ സംഘമായ ശ്രീ ബസവേശ്വര സ്ത്രീ ശക്തി സംഘയാണ് ഓഗസ്ത് 31-ന് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയത്. ഈ ദളിത് സ്ത്രീകളും ഈ സംഘത്തില്‍ അംഗങ്ങളാണ്. ഒമ്പതോളം വൊക്കലിംഗ സമുദായക്കാര്‍ ഈ സംഘത്തിലുണ്ട്. വൊക്കലിംഗക്കാരനായ ദേവരാജന്‍ എസ് സിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇവരെ തടയുകയായിരുന്നു. സ്ത്രീകളെ ഇയാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും പിഴ വിധിക്കപ്പെട്ട തായമ്മ പറയുന്നു. ഹരിഹര്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയാണ് തായമ്മ. പൂജയുടെ അടുത്ത ദിവസം ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേരൂകയും സ്വയം സഹായ സംഘത്തില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കാനും തീരുമാനിക്കുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ ശുദ്ധീകരണ പൂജകളും നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പട്ടിക ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാല്‍ ക്ഷേത്രത്തിന്റെ ശുദ്ധി നഷ്ടമായി എന്നാണ് മേല്‍ജാതിക്കാര്‍ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍