UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ദമാമിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദുബായ് മിഡില്‍സെക്‌സ് സര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥികളായ കോഴിക്കോട് നാദാപുരം സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ് (19), ഫാറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍ (19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം (19) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം.

ദമാമിലെ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം ഇവര്‍ മടങ്ങിയ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍