UPDATES

സോഷ്യൽ വയർ

‘മല ചവിട്ടിയത് രണ്ട് ഭീരുക്കളായ സ്ത്രീകൾ’: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രസന്ന മാസ്റ്റർ

ശബരിമലയുടെ കറുത്ത ദിനമാണ് ഇതെന്നും പ്രസന്ന മാസ്റ്റർ

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുജനങ്ങൾക്കൊപ്പം സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി വന്നപ്പോൾ മുതൽ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിനെതിരെ നൃത്ത സംവിധായകൻ പ്രസന്ന സുജിത് രംഗത്ത്.ശബരിമല ദർശനത്തിനു ശേഷമാണ് പ്രസന്ന മാസ്റ്റർ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒന്നാം തിയ്യതിയാണ് ഇദ്ദേഹം അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ശബരിമലയിൽ എത്തിയത്. തുടർന്ന് അദ്ദേഹം ഇന്നലെ ഗണപതി ഹോമത്തിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട മേൽ ശാന്തിയെ കണ്ടതിനു ശേഷം അമ്മയേയും അമ്മായിമാരേയും കൂട്ടി മലയിറങ്ങി. തഴേയ്ക്ക് ഇറങ്ങി വരുന്തോറും അയ്യപ്പനെ ഒരു നോക്ക് കാണാനായി മലകയറി വരുന്ന ആയിരക്കണക്കിന് ഭക്തരേയും കുട്ടികളേയും വൃദ്ധരേയും അംഗപരിമിതരേയും കണ്ടു. പ്രസന്ന മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു.

കുറച്ചു സമയത്തിനു ശേഷമായിരുന്നു ആ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടത്. രണ്ട് ഭീരുക്കൾ അമ്പലത്തിൽ പ്രവേശിച്ചുവെന്നു. ഇതോടു കൂടി അവരുടെ ഈഗോ ശമിച്ചുവെന്ന വാർത്ത കേട്ടു. ആ ഭീരുക്കളെ ഓർത്തു ലജ്ജ തോന്നുവെന്നും, ഏതോ നിലയിൽ അവരുടെ ഈഗോയാണ് ഇതിലൂടെ തൃപ്തിപ്പെട്ടതെന്നും, ശബരിമലയുടെ കറുത്ത ദിനമാണ് ഇതെന്നും പ്രസന്ന മാസ്റ്റർ പറയുന്നു.

ശബരിമലയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍