UPDATES

എഡിറ്റര്‍

സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍ ഉണ്ട്!

ഇതിനകം പത്തുലക്ഷത്തിലധികം  പേര്‍ കണ്ടു കഴിഞ്ഞു ഈ വീഡിയോ. സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങള്‍ എന്നാണ് ആ വീഡിയോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. പേര് കേട്ട് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുള്ളതോ, ആസാദി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സൃഷ്ടിയോ അല്ല ഈ വീഡിയോ എന്നു കൂടി മനസിലാക്കുക. പിന്നെയോ!

ഇതൊരു മധ്യവയസ്‌കന്റെ വളരെ ആവേശത്തോടെയുള്ള ഡാന്‍സാണ്. ഒരു മൊബൈല്‍ ഫോണ്‍ കാമറയില്‍ പതിഞ്ഞ ഡാന്‍സ്! 1984 ല്‍ ഇറങ്ങിയ, ജിതേന്ദ്രയും ശ്രീദേവിയും ജോടിയായ അകല്‍മന്ദില്‍ കിഷോര്‍ കുമാര്‍ പാടിയ’ മേരി ബീവി മയ്‌കെ ചലി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡാന്‍സ്.

ഈ വീഡിയോയ്ക്ക് ഒരു സബ് ടൈറ്റിലുമുണ്ട്; Wife home going patry’

എന്തുകൊണ്ട് ഈ വീഡിയോയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ആഘോഷം എന്നു പേരിട്ടിരിക്കുന്നതെന്നു ഇപ്പോള്‍ മനസിലായോ?

ഇല്ലെങ്കില്‍ ലിങ്ക് ഉപയോഗിക്കു; http://goo.gl/YRscZm

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍