UPDATES

സിനിമാ വാര്‍ത്തകള്‍

ദംഗല്‍ ഗേള്‍ സൈറ വാസിമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം

ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ സൈറ വാസിം മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കശ്മീര്‍ സ്വദേശിയായ സൈറ സഞ്ചരിച്ചിരുന്ന കാര്‍ ബൗലേവാര്‍ഡ് റോഡില്‍ നിന്നും തെന്നി ദാല്‍ തടാകത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം.

അപകടത്തിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടനടി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കാറില്‍ ഉണ്ടായിരുന്നവരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കാരണമായത്. സൈറയ്ക്ക് സാരമായ പരിക്കുകളൊന്നും പറ്റിയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്. കൂടെയുണ്ടായിരുന്നൊരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു.

ദംഗലില്‍ ഗീത ഭോഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സൈറ പ്രശസ്തയായത്. ദംഗല്‍ ഇപ്പോഴും ആഗോളതലത്തില്‍ പ്രദര്‍ശനവിജയം നേടി മുന്നേറുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍