UPDATES

വൈറല്‍

രാജവെമ്പാലകളും മനുഷ്യരും ഒരുമിച്ചു ജീവിക്കുന്ന ബംഗാളിലെ നാലു ഗ്രാമങ്ങള്‍

ഈ ഗ്രാമങ്ങളില്‍ മനുഷ്യരും പാമ്പുകളും സമാധാനപരമായ ജീവിതം നയിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 500 വര്‍ഷത്തോളമായി

വീടുകളിലെ ഓമന മൃഗങ്ങളെന്നപോലെ കൊടും വിഷമുള്ള രാജവെമ്പാലകളും മനുഷ്യരും ഒരുമിച്ചു ജീവിക്കുന്ന ബംഗാളിലെ ഗ്രാമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? പിച്ചവയ്ക്കുന്ന ചെറിയ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതും സ്ത്രീകള്‍ പാചകം ചെയ്യുമ്പോള്‍ അടുക്കളയിലും അലമാരകളിലുമൊക്കെ കയറിയിറങ്ങുകയും തിരക്കേറിയ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന രാജവെമ്പാലകളെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? സങ്കല്‍പ്പവും കഥയുമല്ലാ ഇനി പറയാന്‍ പോകുന്നത്.

വെസ്റ്റ് ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് രാജവെമ്പാലകളും മനുഷ്യരും ഒരുമിച്ച് കഴിയുന്ന കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നത്. ഈ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബിബിസി ഗംഗാ നദിയെ പറ്റി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി എടുത്ത വീഡിയോയിലെ ദൃശ്യങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഈ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഈ ഗ്രാമങ്ങളില്‍ മനുഷ്യരും പാമ്പുകളും സമാധാനപരമായ ജീവിതം നയിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 500 വര്‍ഷത്തോളമായി എന്നാണ് കരുതുന്നത്. ആയിരത്തിലധികം പാമ്പുകള്‍ ഈ ഗ്രാമങ്ങളില്‍ ഉണ്ടാവുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ചെറിയ കോഴിക്കുഞ്ഞുങ്ങളെയും താറാവിന്‍ കുഞ്ഞുങ്ങളെയുമൊക്കെ ആഹാരമാക്കാറുണ്ടെങ്കിലും ഇതുവരെ ഒരു കന്നുകാലികളെ പോലും പാമ്പുകള്‍ ഉപദ്രവിച്ചിട്ടില്ലെന്നും
ഗ്രാമവാസികള്‍ പറയുന്നു.

ഇവിടുത്തെ പാമ്പുകളും മനുഷ്യരുമായുള്ള അപൂര്‍വ സൗഹൃദത്തേക്കുറിച്ചറിഞ്ഞ് നിരവധി വിദഗ്ദ്ധര്‍ ഇവരെക്കുറിച്ചു പഠിക്കാനെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പാമ്പുകളെ ഒന്നു തൊടാന്‍ പോലും പുറത്തുള്ളവരെ ഇവര്‍ അനുവദിക്കാറില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍