UPDATES

കായികം

കോപ അമേരിക്കയില്‍ നെയ്മറല്ല; ബ്രസീല്‍ ടീമിനെ നയിക്കുന്നത് ഡാനി ആല്‍വസ്

കോപയ്ക്ക് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീല്‍ കളിക്കുന്നുണ്ട്.

കോപ അമേരിക്കയില്‍ ബ്രസീലിനെ ഡാനി ആല്‍വസ് നയിക്കും. പിഎസ്ജി താരമായ ആല്‍വസിനെ ക്യാപ്റ്റനാക്കി കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം വന്നു. ലോകകപ്പിലേത് പോലെ ക്യാപ്റ്റന്‍ റൊട്ടേഷന്‍ ഇത്തവണ ടിറ്റെ പരീക്ഷിക്കില്ലെന്നാണ് റിപോര്‍ട്ട്. 36കാരനായ ആല്‍വസ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്നായ താരമാണ്. അതു മാത്രമല്ല ക്ലബ് ഫുട്‌ബോളില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയതും ആല്‍വസിന് മുന്‍ഗണന നല്‍കി. ബ്രസീല്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം നെയ്മര്‍ ആണെങ്കിലും നെയ്മറിന് ക്യാപ്റ്റനാവാനുള്ള ഗുണങ്ങള്‍ ഇല്ല എന്ന് പരിശീലകന്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം നെയ്മറുമായി കൂടെ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം എത്തിയത്.

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന ക്യാമ്പില്‍ ഭൂരിഭാഗം ബ്രസീലിയന്‍ താരങ്ങളും ഇപ്പോള്‍ എത്തിയിട്ടുണ്ട്. കോപയ്ക്ക് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീല്‍ കളിക്കുന്നുണ്ട്. റഷ്യന്‍ ലോകകപ്പിലും ആല്‍വസിനെ നായകാനാക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചത് എങ്കിലും പരിക്ക് വില്ലനാകുകയായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍