UPDATES

ചന്ദ്രന്റെ ‘ഇരുണ്ട വശം’ വെളിപ്പെടുത്തി നാസ

അഴിമുഖം പ്രതിനിധി

ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാനാകാത്ത ചന്ദ്രന്റെ ഭാഗത്തെ ക്യാമറയിലാക്കി നാസ. ഭൂമിയില്‍ നിന്ന് 1.6 ലക്ഷം കിലോമീറ്റര്‍ അകലെ നിന്ന് ഡീപ് സ്‌പേസ് ക്ലൈമറ്റ് ഒബ്‌സര്‍വേറ്ററി എന്ന ഉപഗ്രഹത്തിലെ എപിക് (ദ എര്‍ത്ത് പോളിക്രോമിക് ക്യാമറ) ക്യാമറ ജൂലൈ 16-നാണ് ചന്ദ്രന്റെ മറുഭാഗം പകര്‍ത്തിയത്. ചന്ദ്രന്റെ ഓര്‍ബിറ്റല്‍ കാലയളവും സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്ന കാലയളവും തുല്യമായതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എന്നും ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ കാണാനാകുകയുള്ളൂ. സൂര്യപ്രകാശത്താല്‍ തിളങ്ങി നില്‍ക്കുന്ന ഭൂമിയെ കടന്നുപോകുമ്പോഴാണ് ചന്ദ്രന്റെ ഫോട്ടോ എപിക് പകര്‍ത്തിയത്. ചന്ദ്രന്റെ മറുഭാഗം ആദ്യം പകര്‍ത്തിയത് 1959-ല്‍ സോവിയേറ്റ് യൂണിയന്റെ ലൂണാ-3 ആണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍