UPDATES

എഡിറ്റര്‍

വിവാഹത്തിനു പണമില്ലാതെ കാര്‍ വില്‍ക്കേണ്ടി വന്ന പിതാവിനു മകള്‍ തിരിച്ചു നല്‍കിയ സമ്മാനം

Avatar

ക്രിസ്റ്റിന്‍ റസ്സല്‍സ് അവളുടെ രണ്ടാച്ഛനു ഫാദേഴ്‌സ് ഡേയില്‍ നല്‍കാന്‍ കാത്തുവച്ച സമ്മാനം വളരെ വിലപിടിപ്പുള്ളതായിരുന്നു. അതിനുവേണ്ടി രണ്ടു വര്‍ഷത്തോളം ക്രിസ്റ്റിന്‍ പലയിടങ്ങളിലായി അലയുകയും ചെയ്തു. ഒടുവില്‍ ആഗ്രഹിച്ചത് സ്വന്തമാക്കി തന്റെ രണ്ടാച്ഛനായ ഡേവിന് ഒരു അപ്രതീക്ഷിത സമ്മാനമായി നല്‍കുമ്പോള്‍ ക്രിസ്റ്റിന്‍ ഇനിയൊരിക്കലും ഒരുപക്ഷേ അനുഭവിക്കാത്തയത്ര സന്തോഷം അനുഭവിച്ചിട്ടുമുണ്ടാകും.

താന്‍ കേട്ടറിഞ്ഞ ഒരു പ്രണയകഥയാണ് ഡേവിന് അത്രവലിയൊരു സമ്മാനം കൊടുക്കാനും ക്രിസ്റ്റിനു  പ്രേരണയായത്.

എന്തായിരുന്നു ആ സമ്മാനം എന്നു പറയാം; 1973 മോഡല്‍ പോര്‍ഷെ 914 കാര്‍!

ഇനി ആ കഥയുടെ രത്‌നചുരുക്കം പറയാം; ഡേവിനെ സംബന്ധിച്ച് അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നായിരുന്നു 1973 മോഡലിലുള്ള പോര്‍ഷെ 914. എന്നാല്‍ ഒരിക്കല്‍ അയാളത് വില്‍ക്കാന്‍ തീരുമാനിച്ചു. മറ്റൊന്നിനും വേണ്ടിയല്ല. ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൂട്ടാന്‍. ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ അവരിരുവരും ഹൃദയംകൊണ്ട് ഒന്നു ചേര്‍ന്നു. ഒരുമിച്ചു ജീവിക്കണം എന്നവര്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹത്തിനാവശ്യമായ പണം ഡേവിന്റെ കൈവശം ഇല്ലായിരുന്നു. പലവഴിയും നോക്കിയിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് തന്റെ എല്ലാമെല്ലാമായ കാര്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. ആ കാറിനു നല്ല വിലകിട്ടുമെന്ന് ഡേവിന് അറിയാമായിരുന്നു. 

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് തന്റെ പ്രിയപ്പെട്ട കാര്‍ വിറ്റതെങ്കിലും പകരം തനിക്കു കിട്ടുന്നത് ജീവിതകാലത്തോളം ഉപധികളില്ലാതെ സ്‌നേഹിക്കുന്ന ഒരു പെണ്ണിനെയാണെന്നു ഡേവിന് അറിയാമായിരുന്നു.

ഡേവ് വിവാഹം ചെയ്ത സ്ത്രീക്ക് തന്റെ ആദ്യബന്ധത്തില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അതാണ് ക്രിസ്റ്റിന്‍ റസ്സല്‍.

തന്റെ അമ്മയെ സ്വന്തമാക്കാന്‍ രണ്ടാനച്ഛന്‍ ചെയ്ത ത്യാഗത്തിന്റെ കഥ ക്രിസ്റ്റിന്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അറിഞ്ഞത്. അന്നേയവള്‍ തീരുമാനിച്ചതാണ്, ഒരു സ്‌പെഷ്യല്‍ സമ്മാനം അദ്ദേഹത്തിനു കൊടുക്കണമെന്ന്.

ആ ഫാദേഴ്‌സ് ഡേ ദിനത്തില്‍ ആദ്യം ക്രിസ്റ്റിന്‍ പിതാവിനു കൊടുത്തത് ഒരു ആശംസ കാര്‍ഡ് ആയിരുന്നു. അതിനുശേഷം നാടകീയമായി വീടിനു പുറത്തേക്കു കൊണ്ടു വന്നു. വാതില്‍ തുറക്കുമ്പോള്‍ അതാ മുറ്റത്ത് തന്റെ പ്രിയപ്പെട്ട കാര്‍! ആദ്യം അയാള്‍ക്കത് വിശ്വാസമായതുപോലുമില്ല…

ക്രിസ്റ്റിന്‍ ആ നിമിഷങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഏര്‍പ്പാടാക്കിയിരുന്നു. 

വിശദമായി വായിക്കാനും വീഡിയോ കാണാനും;http://goo.gl/N0pb82

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍