UPDATES

കീഴടങ്ങാന്‍ ദാവൂദ് ഇബ്രാഹിം തയ്യാറായിരുന്നു, സര്‍ക്കാരിന് താല്‍പര്യമില്ലായിരുന്നു; ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ ദാവൂദിന്റെ ആഗ്രഹത്തോട് താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഛോട്ടാ ഷക്കീലുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇനി ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.

1993 ല്‍ നടന്ന മുംബൈ സ്‌ഫോടനത്തിനു പിന്നാലെയാണ് ദാവൂദും കൂട്ടരും കീഴടങ്ങാന്‍ തയ്യാറായത്. ഇതുമായി ബന്ധപ്പെട്ട് ലണ്ടനില്‍വെച്ച് രാം ജഠ്മലാനിയുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് എതിരു നിന്നു. ബിജെപി നേതാവ് എല്‍ കെ അദ്വാനിയാണ് മുഖ്യമായും എതിര്‍പ്പുയര്‍ത്തിയതെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ അധോലോക സംഘങ്ങളെ കാണുന്നത് വേര്‍തിരിച്ചാണെന്നും തന്നെയും ദാവൂദിനെയും പിടികൂടാന്‍ കാണിക്കുന്ന വ്യഗ്രത ഛോട്ടാ രാജന്റെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നും ഛോട്ടാ രാജന്‍ എവിടെയാണ് ഉള്ളതെന്ന് ഗവണ്‍മെന്റിന് അറിയാമെന്നും ഛോട്ടാ ഷക്കീല്‍ ആരോപിച്ചു.

കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി തങ്ങള്‍ ആരയും കൊന്നിട്ടില്ലെന്നും ഛോട്ടാ രാജന്റെ ആളുകള്‍ കൊലപാതകങ്ങള്‍ നടത്തിയിട്ട് തങ്ങളുടെ പേരില്‍ കുറ്റമാരോപിക്കുകയാണെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. രാജനെ ഹിന്ദു ഡോണായാണ് മാധ്യമങ്ങള്‍ പോലും ആഘോഷിക്കുന്നതെന്നും, അയാളെ രാജ്യസ്‌നേഹിയായിട്ടാണ് കാണുന്നതെങ്കില്‍ സൈന്യത്തിനെടുത്ത് അതിര്‍ത്തിയിലേക്ക് അയക്കണമെന്നും ഷക്കീല്‍ പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍